25 April Thursday

സംരംഭകരാകാം

വെബ് ഡെസ്‌ക്‌Updated: Monday Jan 1, 2018

സംസ്ഥാനത്ത് 140 അസംബ്ളി നിയോജകമണ്ഡലങ്ങളിലും ഓരോ അക്ഷയ ഊര്‍ജസേവനകേന്ദ്രം ആരംഭിക്കാന്‍ സംരംഭകരില്‍നിന്നും അപേക്ഷക്ഷണിച്ചു. അപേക്ഷകര്‍ 18 വയസ്സിന് മുകളിലുള്ളവരാകണം. സൊസൈറ്റീസ് നിയമമനുസരിച്ച് രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍/ ചാരിറ്റബിള്‍ ട്രസ്റ്റുകള്‍/സ്വയം സഹായസംഘങ്ങള്‍ (സാങ്കേതികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മുന്‍ഗണന). ഒരുകേന്ദ്രത്തില്‍ ഐടിഐ/എന്‍ജിനിയറിങ് ഡിപ്ളോമ  യോഗ്യതയുള്ള മൂന്ന് പേര്‍ ഒരുകേന്ദ്രത്തിലുണ്ടാകണം. സംരംഭകരിലും ടെക്നീഷ്യന്മാരിലും മൂന്നിലൊന്നുപേര്‍ സ്ത്രീകളാകണം. മൂന്ന് വര്‍ഷം വിജയകരമായി സംരംഭം നടത്തിയാല്‍ അനര്‍ട് ധനസഹായം നല്‍കും. www.cmdkerala.net  മുഖേന ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി ജനുവരി 16 വൈകിട്ട് അഞ്ച്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top