26 April Friday

ഇന്ത്യന്‍ ഓയില്‍: നോണ്‍ എക്സിക്യൂട്ടീവ്

വെബ് ഡെസ്‌ക്‌Updated: Monday Jan 1, 2018

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്റെ പൈപ്പ്ലൈന്‍ ഡിവിഷനില്‍ നോണ്‍ എക്സിക്യൂട്ടീവ് (ടെക്നിക്കല്‍) വിഭാഗത്തില്‍ 32 ഒഴിവുണ്ട്. ഈസ്റ്റേണ്‍ റീജണ്‍, നോര്‍ത്തേണ്‍ റീജണ്‍, വെസ്റ്റേണ്‍ റീജണ്‍, സൌത്ത് ഈസ്റ്റേണ്‍ റീജണ്‍, സതേണ്‍ റീജണ്‍ എന്നിവിടങ്ങളിലാണ് ഒഴിവ്. എന്‍ജിനിയറിങ് അസിസ്റ്റന്റ്(മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ടി ആന്‍ഡ് ഐ), ടെക്നിക്കല്‍ അറ്റന്‍ഡന്റ്-ഒന്ന് തസ്തികകളിലാണ് ഒഴിവ്. സൌത്തില്‍ തമിഴ്നാട്ടില്‍ എന്‍ജിനിയറിങ് അസിസ്റ്റന്റ ്(മെക്കാനിക്കല്‍) ഒന്നും ടെക്നിക്കല്‍ അറ്റന്‍ഡന്റ് ഒന്നും ഒഴിവാണുള്ളത്. എന്‍ജിനിയറിങ് അസിസ്റ്റന്റ് യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ മൂന്നുവര്‍ഷ ഡിപ്ളോമ അല്ലെങ്കില്‍ ഒരുവര്‍ഷ ഐടിഐയും രണ്ട് വര്‍ഷ ഡിപ്ളോമയും (ലാറ്ററല്‍ എന്‍ട്രി). ടെക്നിക്കല്‍ അറ്റന്‍ഡന്റ് യോഗ്യത മെട്രിക്കുലേഷനും ഐടിഐയും. പ്രായം: 18-26. നിയമാനുസൃത വയസ്സിളവ് ലഭിക്കും. അപേക്ഷാ ഫീസ് നൂറു രൂപയാണ്. എസ്സി/ എസ്ടി/ അംഗപരിമിതര്‍ക്ക് ഫീസില്ല. എഴുത്ത് പരീക്ഷ, സ്കില്‍/ പ്രൊഫിഷന്‍സി/ ഫിസിക്കല്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഒബ്ജക്ടീവ് മാതൃകയില്‍ നൂറു ചോദ്യങ്ങളുള്ള നൂറുമാര്‍ക്കിന്റെ എഴുത്ത് പരീക്ഷ ഫെബ്രുവരി 11നാകാനാണ് സാധ്യത. എന്‍ജിനിയറിങ് അസിസ്റ്റന്റിന് 75 മാര്‍ക്കിന്റെ ചോദ്യം  എന്‍ജിനിയറിങ് വിഷയത്തില്‍നിന്ന് 25 മാര്‍ക്ക് ജനറല്‍ റീസണിങ്, ആപ്റ്റിഡ്യൂഡ്, ഇംഗ്ളീഷ്, ന്യൂമറിക്കല്‍ ആപ്റ്റിറ്റ്യൂഡ്, പൊതുവിജ്ഞാനം എന്നിവയുള്‍പ്പെടുന്നതാണ്. ടെക്നിക്കല്‍ അറ്റന്‍ഡന്റ് 75 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ടെക്നിക്കല്‍ വിഭാഗത്തില്‍നിന്നും 25 മാര്‍ക്കിന്റേത് ജനറല്‍ റീസണിങ്, ആപ്റ്റിറ്റ്യൂഡ്, ഇംഗ്ളീഷ്, ന്യൂമറിക്കല്‍ ആപ്റ്റിറ്റ്യൂഡ്, പൊതുവിജ്ഞാനം എന്നിവയുമാണ്. സതേണ്‍ റീജണില്‍ ചെന്നൈയാണ് പരീക്ഷാ കേന്ദ്രം. www.plis.indianoilpipelines.in വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ജനുവരി 15 വൈകിട്ട് ആറുവരെ അപേക്ഷിക്കാം. ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യണം. ഓണ്‍ലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റ്ഔട്ട് സൂക്ഷിക്കണം. വിശദവിവരം www.iocl.com / www.plis.indianoilpipelines.in.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top