19 April Friday

നേവൽ ഷിപ്റിപ്പയർ യാർഡിൽ അപ്രന്റിസ്

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019

കൊച്ചി നേവൽ ഷിപ്റിപ്പയർ യാർഡിലെ അപ്രന്റിസ്ട്രെയിനിങ് സ്കൂളിൽ വിവിധ ട്രേഡുകളിൽ അപ്രന്റിസ്ഷിപ്പ് ട്രെയിനിങിന് അപേക്ഷ ക്ഷണിച്ചു.

ഇലക്ട്രീഷ്യൻ 13, ഇലക്ട്രോണിക് മെക്കാനിക് 17, മെഷീനിസ്റ്റ് 9, ടർണർ 7, വെൽഡർ(ഗ്യാസ് ആൻഡ് ഇലക്ട്രിക്കൽ) 10, പെയിന്റർ (ജനറൽ) 8, ഇലക്ട്രോപ്ലേറ്റർ 5, മെക്കാനിക് മോട്ടോർ വെഹിക്കിൾ 2, മെക്കാനിക് റഫ്രിജറേഷൻ ാൻഡ് എയർ കണ്ടീഷണിങ് 8, ഫിറ്റർ 18, കംപ്യൂട്ടർ ഓപറേഷൻ ഓഫ് പ്രോഗ്രാമിങ് അസി. 13, ഷിപ്പ്റൈറ്റ്(വുഡ്)/കാർപന്റർ 12, ഷീറ്റ്മെറ്റൽ വർക്കർ 8, ഡീസൽ മെക്കാനിക് 16, ട്രെയിലർ(ജനറൽ) 4, കട്ടിങ് ആൻഡ് സ്വീവിങ് മെഷീൻ ഓപറേറ്റർ 4, മെക്കാനിക് ഇൻസ്ട്രുമെന്റ ്(എയർക്രാഫ്റ്റ്) 6, ഇലക്ട്രീഷ്യൻ(എയർക്രാഫ്റ്റ്) 6, മെക്കാനിക് റേഡിയോ ആൻഡ് റഡാർ എയർക്രാഫ്റ്റ് 6 എന്നിങ്ങനെ ആകെ 172 ഒഴിവുണ്ട്. യോഗ്യത 50 ശതമാനം മാർക്കോടെ മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം 65 ശതമാനം മാർക്കോടെ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ.  

ഉയർന്ന പ്രായം 21. 2019 ഒക്ടോബർ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. ഉയരം 150 സെ.മീ, തൂക്കം  45കിലോയിൽ കുറയരുത്. മെട്രിക്കുലേഷന്റെയും ഐടിഐയുടെയും മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന  ലിസ്റ്റിൽനിന്നും എഴുത്ത് പരീക്ഷ, വൈവ എന്നിവയിലൂടെയാണ് തെരഞ്ഞെടുക്കുക.

നിശ്ചിതമാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് Admiral Superintendent(For officer incharge apprentices training school), Naval Ship Repair yard, Naval Base, Kochi682004 എന്ന വിലാസത്തി ജൂലൈ 23നകം സാധാരണ തപാലി ലഭിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top