29 March Friday

നാഷണല്‍ ഡിഫന്‍സ് അക്കാദമി ഗ്രൂപ്പ് സി 66 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Thursday Feb 9, 2017

പുണെയിലെ ഖടക്വാസ്ലയില്‍  നാഷണല്‍ ഡിഫന്‍സ് അക്കാദമിയയില്‍ ഗ്രൂപ്പ് സി തസ്തികയില്‍ 66 ഒഴിവ്.
എല്‍ഡി ക്ളര്‍ക്ക്: ഏഴ് ഒഴിവ്. 12-ാം ക്ളാസ്. ഇംഗ്ളീഷില്‍ മിനിറ്റില്‍ 35 വാക്കും ഹിന്ദിയില്‍ 30 വാക്കും ടൈപ്പിങ് വേഗം.
സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ്: ഒരു ഒഴിവ്. ബിഎസ്സി ബിരുദവും ജോലിപരിചയവും. അല്ലെങ്കില്‍ ബിഎ ബിരുദവും അഞ്ചുവര്‍ഷ ജോലിപരിചയവും.
ഗ്രൌണ്ട് സൂപ്രണ്ട്: ഒരു ഒഴിവ്. അഗ്രികള്‍ചര്‍ ബിഎസ്സി ബിരുദം.

കുക്ക്: മൂന്ന് ഒഴിവ്. 12-ാം ക്ളാസ് പാസും രണ്ടുവര്‍ഷം ജോലി പരിചയവും. അല്ലെങ്കില്‍ ഐടിഐയും രണ്ടുവര്‍ഷം ജോലിപരിചയവും.
പെയിന്റര്‍: ഒരു ഒഴിവ്. 12-ാം ക്ളാസ് യോഗ്യതയും രണ്ടുവര്‍ഷം ജോലിപരിചയവും.

ഫയര്‍മാന്‍: ഒരു ഒഴിവ്. എസ്എസ്എല്‍സി പാസും ആറുമാസം ജോലിപരിചയവും. ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സും.
ടെക്നിക്കല്‍ അറ്റന്‍ഡന്റ്:-ബുക്ക് ബൈന്‍ഡര്‍: ഒരു ഒഴിവ്. ഐടിഐ അല്ലെങ്കില്‍ 10-ാംക്ളാസ് യോഗ്യതയും ഒരുവര്‍ഷം ജോലിപരിചയവും.
ടെക്നിക്കല്‍ അസിസ്റ്റന്റ്: സൈക്കിള്‍ റിപ്പയര്‍: ഒരു ഒഴിവ്. ഐടിഐ അല്ലെങ്കില്‍ 10-ാംക്ളാസ് യോഗ്യതയും ഒരുവര്‍ഷം ജോലിപരിചയവും.
മള്‍ട്ടി ടാസ്കിങ് സ്റ്റാഫ്-ഓഫീസ് ആന്‍ഡ് ട്രെയ്നിങ്: 50 ഒഴിവ്. 10-ാം ക്ളാസ്.

സഫായി വാല, ഗ്രൂം, കേഡറ്റ് ഓര്‍ഡര്‍ലി, ഫാറ്റിഗ്മാന്‍, മസാല്‍ച്ചി, മെസ് വെയിറ്റര്‍, ചൌക്കിദാര്‍, ഗ്രൌണ്ട്സ്മാന്‍, മാലി, സ്റ്റോര്‍മാന്‍, മെസഞ്ചര്‍, ഡിസ്ട്രിബ്യൂട്ടര്‍, സെയില്‍ മേക്കര്‍, ലാബ് അറ്റന്‍ഡന്റ്, ഡോസര്‍ ഡ്രൈവര്‍, ടിന്‍ഡല്‍, വര്‍ക്ഷോപ് അറ്റന്‍ഡന്റ്, ഗ്യാലറി അറ്റന്‍ഡന്റ് തുടങ്ങിയ ജോലികള്‍ക്ക് സന്നദ്ധരായവരാകണം.
www.ndacivrect.gov.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി 24 വരെ അപേക്ഷിക്കാം. വെബ്സൈറ്റിലെ വിജ്ഞാപനം വായിച്ചശേഷം അപേക്ഷിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top