26 April Friday

നാഷണൽ ഡിഫൻസ്‌, നേവൽ അക്കാദമി പരീക്ഷ

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020

നാഷണൽ ഡിഫൻസ്‌ അക്കാദമി ആൻഡ്‌ നേവൽ അക്കാദമി പരീക്ഷ (രണ്ട്‌)യ്‌ക്ക്‌ യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. 413 ഒഴിവുണ്ട്‌.  കരസേനാ വിഭാഗത്തിലേക്ക്‌ യോഗ്യത പ്ലസ്‌ടുവാണ്‌. വ്യോമസേന,  നാവികസേന എന്നീ വിഭാഗങ്ങളിലേക്കും നേവൽ അക്കാദമിയിലെക്കുമുള്ള യോഗ്യത ഫിസിക്‌സ്‌, കെമിസ്‌ട്രി, മാത്തമാറ്റിക്‌സ്‌ വിഷയങ്ങൾ പഠിച്ച പ്ലസടുവാണ്‌. 2002 ജനുവരി രണ്ടിനും 2005 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരാകണം. സെപ്‌തംബർ ആറിനാണ്‌ പരീക്ഷ. മാത്തമാറ്റിക്‌സ്‌, ജനറൽ എബിലിറ്റി ടെസ്‌റ്റ്‌ എന്നിങ്ങനെ രണ്ട്‌ വിഷയങ്ങളിലാണ്‌ പരീക്ഷ. തെറ്റായ ഉത്തരത്തിന്‌ മൂന്നിലൊന്ന്‌ മാർക്ക്‌ നഷ്ടമാകും. അപേക്ഷിക്കാനുള്ള അവസാന തിയതി ജൂെലെ ആറ്‌. വിശദവിവരത്തിന്‌ www.upsconline.nic.in.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top