26 April Friday

മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിൽ ടെക്നീഷ്യൻ അപ്രന്റിസ് ട്രെയിനി

വെബ് ഡെസ്‌ക്‌Updated: Monday Apr 22, 2019

മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിൽ ഗ്രാജ്വേറ്റ്/ ടെക്നീഷ്യൻ അപ്രന്റിസ് ട്രെയിനികളെ തെരഞ്ഞെടുക്കും. ഗ്രാജ്വേറ്റ് അപ്രന്റിസ് വിഭാഗത്തിൽ കെമിക്കൽ എൻജിനിയറിങ് 29, സിവിൽ 7, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് 8, ഇല്രക്ടോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ 10, ഇൻസ്ട്രുമെന്റേഷൻ 9, മെക്കാനിക്കൽ 24  ടെക്നീഷ്യൻ അപ്രന്റിസ് വിഭാഗത്തിൽ കെമിക്കൽ എൻജിനിയറിങ് 27, സിവിൽ 7, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് 15, ഇല്രക്ടോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ 12, ഇൻസ്ട്രുമെന്റേഷൻ 6, മെക്കാനിക്കൽ 26, കൊമേഴ്സ്യൽ പ്രാക്ടീസ് 15 എന്നിങ്ങനെയാണ് ഒഴിവ്. ഗ്രാജ്വേറ്റ് അപ്രന്റിസ് യോഗ്യത ബന്ധപ്പെട്ട എൻജിനിയറിങ് വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദം. ടെക്നീഷ്യൻ അപ്രന്റിസ് 55 ശതമാനം മാർക്കോടെ ഡിപ്ലോമ. 2016, 2017, 2018 വർഷങ്ങളിൽ പരീക്ഷ ജയിച്ചവരാണ് അപേക്ഷിക്കേണ്ടത്. 2019 മെയ് 17നകം യോഗ്യത നേടണം. ഒരുവർഷമോ അതിലധികമോ യോഗ്യത നേടിയവർ അപേക്ഷിക്കേണ്ടതില്ല. എഴുത്ത്പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. www.mrpl.co.in വഴി ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. അവസാന തിയതി മെയ് 17. വിശദവിവരം website ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top