29 March Friday

കുടുംബശ്രീയില്‍ കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരെ നിയമിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Dec 16, 2017

കാക്കനാട് > ദേശീയ നഗര ഉപജീവന മിഷന്‍ പദ്ധതി നടപ്പാക്കുന്ന നഗരസഭകളിലെ വിവിധ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഫീല്‍ഡ് തലത്തില്‍ നടപ്പാക്കുന്നതിന് തൃക്കാക്കര, കളമശേരി, ഏലൂര്‍, തൃപ്പൂണിത്തുറ നഗരസഭകളിലേക്ക് കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരെ 12 മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ കുടുംബശ്രീ അംഗങ്ങളായ വനിതകളായിരിക്കണം. ഉദ്യോഗാര്‍ഥികള്‍ അതാത് നഗരസഭ പരിധിയില്‍ താമസിക്കുന്നവരാകണം. അടിസ്ഥാന യോഗ്യത പ്ലസ് ടു. കംപ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. സാമൂഹ്യ വികസനവുമായി ബന്ധപ്പെട്ട മേഖലയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം അധിക യോഗ്യതയായിരിക്കണം. കുടുംബശ്രീ പ്രവൃത്തി പരിചയം അധിക യോഗ്യതയായിരിക്കും. എസ്.ജെ.എസ്.ആര്‍.വൈ പദ്ധതിയില്‍ സി.ഒ ആയി പ്രവൃത്തി പരിചയമുള്ളവര്‍ക്കും കുടുംബശ്രീ സംഘടന സംവിധാനത്തില്‍ സി.ഒ. മാരായി പ്രവര്‍ത്തിച്ചവര്‍ക്കും മുന്‍ഗണന നല്‍കും. പ്രായം ഡിസംബര്‍ ഒന്നിന് 45 വയസ് കവിയരുത്. പ്രതിമാസ ശമ്പളം 10,000 രൂപ. നിയമനം ബന്ധപ്പെട്ട നഗരസഭ ഓഫീസുകളിലായിരിക്കും. ഡിസംബര്‍ 22 നു നടക്കുന്ന നേരിട്ടുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അതാത് സിഡിഎസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ഡിസംബര്‍ 20 വൈകിട്ട് അഞ്ചു മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് കാക്കനാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ജില്ല ഓഫീസുമായി ബന്ധപ്പെടുക.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top