24 April Wednesday

കേരള പൊലീസിൽ കായികതാരങ്ങൾക്ക് അവസരം

വെബ് ഡെസ്‌ക്‌Updated: Monday May 20, 2019

കേരള പൊലീസിൽ കായികതാരങ്ങൾക്ക് അവസരം. വോളിബോൾ, ബാസ്കറ്റ്ബോൾ, അത്ലറ്റിക് ആൻഡ് സ്വിമ്മിങ് ഇനങ്ങളിലാണ് അവസരം. അത്ലറ്റിക് ടീമിൽ 30 (പുരുഷ 17, സ്ത്രീ 13) ഒഴിവ്. വോളിബോൾ 14 (പുരുഷ 8, സ്ത്രീ 6), ബാസ്കറ്റ് ബോൾ 15( പുരുഷ 8, സ്ത്രീ 7), സ്വീമ്മിങ് ടീം 4 ഒഴിവ് ( സ്ത്രീകൾക്ക് മാത്രം). വിദ്യാഭ്യാസ യോഗ്യത പ്ലസ്ടുവേ തത്തുല്യമോ ജയിക്കണം. മികച്ച സ്പോർട്സ് യോഗ്യത വേണം. വ്യക്തിഗത ഇനത്തിലും ടീമായും സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഒന്നോ രണ്ടോ സ്ഥാനം നേടണം. ഇന്റർസ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ സംസ്ഥാനത്തെ പ്രതിനിധീകരിക്കണം. ഉയരം 168 സെ.മീ (പുരുഷ), 152സെ.മീ (സ്ത്രീ), നെഞ്ചളവ് 81 സെ.മീ അഞ്ച് സെ.മീ വികസിപ്പിക്കാനാകണം. നല്ല കാഴ്ചശക്തിയും ശാരീരികക്ഷമതയും വേണം. പ്രായം 18‐26. 2019 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.  അപേക്ഷാഫോറത്തിന്റെ  മാതൃക https://keralapolice.gov.in  ൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം ജൂൺ 10ന് വൈകിട്ട് അഞ്ചിനകം അഡീഷണൽ ഡയറക്ടർ  ജനറൽ ഓഫ് പൊലീസ്, സായുധ പൊലീസ് സേനാ ഭവൻ, പേരൂർക്കട, തിരുവനന്തപുരം‐695005 എന്ന വിലാസത്തിൽ നേരിട്ടോ തപാലിലെ അയയ്ക്കാം. അപേക്ഷിക്കുന്ന കവറിനുമുകളിൽ സ്പോർട് ക്വാട്ടയിൽ  ഏത് ഇനത്തിലേക്കാണ് അപേക്ഷിക്കുന്നതെന്ന് വ്യക്തമാക്കണം. വിശദവിവരം website ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top