26 April Friday

കേരള മെഡിക്കൽ സർവീസസ്‌ കോർപറേഷനിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jun 13, 2020

കേരള മെഡിക്കൽ സർവീസസ്‌ കോർപറേഷൻ ലിമിറ്റഡിൽ ഡെപ്യൂട്ടി മാനേജർ (എസൻഷ്യൽ ഡ്രഗ്‌സ്, കാരുണ്യ‌ പർച്ചേഴ്‌സ്‌ ആൻഡ്‌ സെയിൽസ്‌ ഡിവിഷൻ) 3, അസി. മാനേജർ (എച്ച്‌ആർ) 1 ഒഴിവുണ്ട്‌. കരാർ നിയമനമാണ്‌. ഡെപ്യൂട്ടി മാനേജർ യോഗ്യത എം ഫാം.
യോഗ്യത നേടിയശേഷം മൂന്ന്‌ വർഷത്തെ പരിചയം വേണം. ഇതിൽ ഒരു വർഷം ഫാർമസി ബിസിനസ്/‌പ്രൊകർമന്റ് ലോജിസ്‌റ്റിക്‌സിലാണ്‌. അസി. മാനേജർ എംബിഎ (എച്ച്‌ആർ, റെഗുലർ). യോഗ്യത നേടിയശേഷം അഞ്ച്‌ വർഷത്തെ പ്രവൃത്തിപരിചയം. ഇതിൽ രണ്ട്‌ വർഷം പൊതുമേഖലാ/ സർക്കാർ/അർധ സർക്കാർ സ്ഥാപനത്തിലായിരിക്കണം. സ്ഥാപനം കുറഞ്ഞത്‌ നൂറ്‌ ജീവനക്കാരുള്ളതാകണം. സ്‌പീഡ്‌ പോസ്‌റ്റ്‌ /കൊറിയർ ആയി അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ജൂൺ 17. വിശദവിവരത്തിന്‌ www.kmscl.kerala.gov.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top