25 April Thursday

കർണാടക സെൻട്രൽ യൂണിവേഴ്സിറ്റിയിൽ അധ്യാപക ഒഴിവ്‌

വെബ് ഡെസ്‌ക്‌Updated: Monday May 27, 2019

സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കർണാടകയിൽ പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, അസി. പ്രൊഫസർ തസ്തികയിൽ 73 ഒഴിവുണ്ട്. ഇക്കണോമിക് സ്റ്റഡിീസ് ആൻഡ് പ്ലാനിങ്, ഹിസ്റ്ററി ആൻഡ് ആർകിയോളജി, ജ്യോഗ്രഫി, സൈക്കോളജി, ബിസിനസ് സ്റ്റഡീസ്, കൊമേഴ്സ്, ഹിന്ദി, സോഷ്യൽ സയൻസ്, ജിയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, കംപ്യൂട്ടർ സയൻസ്, കെമിസ്ട്രി, ഇലക്ട്രോണിക്സ്  ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, ഇലക്ട്രിക്കൽ എൻജിനിയറിങ്, ലിംഗ്വിസ്റ്റിക്സ്, ഫോക്ലോറിസ്റ്റിക് ആൻഡ് ട്രൈബൽ സ്റ്റഡീസ്, മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് എഡ്യുക്കേഷൻ, സ്കൂൾ ഓഫ് അണ്ടർഗ്രാജ്വേറ്റ് സ്റ്റഡീസ്, ലൈഫ് സയൻസ്, ടൂറിസം ആൻഡ് ഹോട്ടൽ മാനേജ്മെന്റ്, മാസ്കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസം, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ലോ, ഫോറിൻ ലാംഗ്വേജ് സ്റ്റഡീസ് തുടങ്ങിയ പഠനവകുപ്പുകളിലാണ് ഒഴിവ്. പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ തസ്തികയിൽ അപേക്ഷിക്കാൻ യോഗ്യത മികച്ച വിജയത്തോടെയുള്ള പിഎച്ച്ഡി. അസി. പ്രൊഫസർ  യോഗ്യത 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദം. നെറ്റ് പരീക്ഷ ജയിക്കണം. യുജിസി നിബന്ധനകൾക്കനുസരിച്ചാണ് യോഗ്യത നിർണയിക്കുന്നത്. https://www.cuk.ac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂൺ 12 വൈകിട്ട് അഞ്ച്. ഓൺലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റ്  അനുബന്ധരേഖകൾ സഹിതം ജൂൺ 20ന് വൈകിട്ട് അഞ്ചിനകം The Registrar, Central University of Karnataka, Kadaganchi, Aland  Road,  Kalaburagi District 585 367എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരം website ൽ.

തമിഴ്നാട് സെൻട്രൽ
യൂണിവേഴ്സിറ്റിയിൽ

തമിഴ്നാട് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ അധ്യാപകരുടെ ഒഴിവുണ്ട്. പ്രൊഫസർ (അക്കാദമിക് ലെവൽ 14) 21, അസോസിയറ്റ് പ്രൊഫസർ (അക്കാദമിക് ലെവൽ 13എ) 44, അസി. പ്രൊഫസർ(അക്കാദമിക് ലെവൽ 10) 48 എന്നിങ്ങനെയാണ് ഒഴിവ്. അപ്ലൈഡ് സൈക്കോളജി, കെമിസ്ട്രി, കൊമേഴ്സ്, കംപ്യൂട്ടർ സയൻസ്, ഇക്കണോമിക്സ്, എഡ്യുക്കേഷൻ, ഇമഗ്ലീഷ്, എപ്പിഡമോളജി ആൻഡ് പബ്ലിക് ഹെൽത്ത്, ജ്യോഗ്രഫി, ഹിന്ദി, ഹിസ്റ്ററി, ലൈബ്രറി ആൻഡ്  ഇൻഫർമേഷൻ സയൻസ്, ലൈഫ് സയൻസ്, മാഗനജ്മെന്റ്, മെറ്റീരിയൽ സയൻസ്, മാത്തമാറ്റിക്സ്, മീഡിയ ആൻഡ് മാസ് കമ്യുണിക്കേഷൻ, മൈക്രോബയോളജി, മ്യൂസിക്, ഫിസ്ക്സ്, സോഷ്യൽവർക്, തമിഴ്, ജിയോളജി, ഹോർടികൾച്ചർ ആൻഡ് ഫ്ളോറികൾച്ചർ, ലോ, ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ്, സ്റ്റാറ്റിക്സ് ആൻഡ് അപ്ലൈഡ് മാത്തമാറ്റിക്സ്, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് എന്നീ പഠനവകുപ്പുകളിലാണ് ഒഴിവ്. പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ തസ്തികയിൽ അപേക്ഷിക്കാൻ യോഗ്യത മികച്ച വിജയത്തോടെയുള്ള പിഎച്ച്ഡി. അസി. പ്രൊഫസർ  യോഗ്യത 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദം. നെറ്റ് പരീക്ഷ ജയിക്കണം. യുജിസി നിബന്ധനകൾക്കനുസരിച്ചാണ് യോഗ്യത നിർണയിക്കുന്നത്. വിശദവിവരം  https://www.cutn.ac.in ൽ. അപേക്ഷ  ലഭിക്കേണ്ട അവസാന തിയതി ജൂൺ 21. വിലാസം :  The Joint Registrar, Recruitment Cell, Central University of Tamil Nadu, Neelakudi Campus, Thiruvarur – 610 005, Tamil Nadu. . അപേക്ഷിക്കുന്ന കവറിനുമുകളിൽ തസ്തികയുടെ പേര് രേഖപ്പെടുത്തണം.

ബിഹാർ സെൻട്രൽ
യൂണിവേഴ്സിറ്റിയിൽ

ബിഹാർ മഹാത്മാഗാന്ധി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ  അധ്യാപക ‐അധ്യാപകേതര തസ്തികകളിൽ ഒഴിവുണ്ട്. അധ്യാപക തസ്തികകളിൽ പ്രൊഫസർ 13, അസി. പ്രൊഫസർ 6, അസോ. പ്രൊഫസർ 16 ഒഴിവുണ്ട്. അധ്യാപകേതര തസ്തികകളിൽ ഫസ്റ്റ് രജിസ്ട്രാർ 1, ഫസ്റ്റ് ഫിനാൻസ് ഓഫീസർ 1, കൺട്രോളർ ഓഫ് എക്സാമിനേഷൻസ് 1, ഡെപ്യൂട്ടി രജിസ്ട്രാർ 2, അസി. രജിസ്ട്രാർ 2  എന്നിങ്ങനെ ഒഴിവുണ്ട്. യോഗ്യത യുജിസി നിബന്ധനകൾക്ക് വിധേയമാണ്. http://www.mgcub.ac.inവഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂൺ 18. ഓൺലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റ് OSD Administration, Mahatma Gandhi Central University Camp Office, Raghunathpur, Near OP Thana, Motihari – 845 401, District – East Champaran, Bihar (INDIA) എന്ന വിലാസത്തിൽ ലഭിക്കാനുള്ള അവസാന തിയതി ജൂൺ 28 വൈകിട്ട് അഞ്ച്.

കർണാടക എൻഐടിയിൽ

കർണാടക സൂറത്ത്കല്ലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അസോസിയറ്റ് പ്രൊഫസർ 67 ഒഴിവുണ്ട്. അപ്ലൈഡ് മെക്കാനിക്സ് ആൻഡ് ഹൈഡ്രോളിക്സ്, കെമിക്കൽ  എൻജിനിയറിങ്, സിവിൽ എൻജിനിയറിങ്, കംപ്യുട്ടർ സയൻസ് ആൻഡ് എൻിജിനിയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, ഇൻഫർമേഷൻ ടെക്നോളജി, മാത്തമറ്റിക്കൽ ആൻഡ് കംപ്യൂട്ടേഷണൽ സയൻസ്, മെക്കാനിക്കൽ എൻജിനിയറിങ്, മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എൻജിനിയറിങ്, ഫിസിക്സ്, സ്കൂൾ ഓഫ് മാനേജ്മെന്റ് പഠനവകുപ്പുകളിലാണ് ഒഴിവ്.  www.nitk.ac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂൺ 24 വൈകിട്ട് 5.30. ഓൺലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റ് The Registrar, National Institute of Technology Karnataka, Surathkal, Mangaluru  575 025, Karnataka, India എന്ന വിലാസത്തിൽ ജൂൺ 27ന് വൈകിട്ട് 5.30 നകം സ്പീഡ് പോസ്റ്റായോ രജിസ്ട്രേഡായോ ലഭിക്കണം. വിശദവിവരം website  ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top