26 April Friday

കണ്ണൂർ സർവകലാശാലയിൽ അസി. പ്രൊഫസർ, കോഴ്സ് ഡയറക്ടർ, അസി. ഡയറക്ടർ

വെബ് ഡെസ്‌ക്‌Updated: Monday Feb 25, 2019

കണ്ണൂർ സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിലും സെന്ററുകളിലും അസി. പ്രൊഫസർ, കോഴ്സ് ഡയറക്ടർ, അസി. ഡയറക്ടർ തസ്തികകളിൽ കരാർ നിയമനത്തിന് പാനൽ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അസി. പ്രൊഫസർ തസ്തികകളിലെ ഒഴിവ് ആന്ത്രപ്പോളജി 03, ബിഹേവിയറൽ സയൻസ് 03, ബയോടെക്നോളജി ആൻഡ് മൈക്രോബയോളജി 02, കെമിസ്ട്രി 01, ഇക്കണോമിക്സ് 02, ഇംഗ്ലീഷ് 04, എൻവയോൺമെന്റൽ സ്റ്റഡീസ് 03, ജ്യോഗ്രഫി 03, ഹിന്ദി 03, ഹിസ്റ്ററി 03, ഐടി 10, നിയമം 06, ഇംഗ്ലീഷ് 01, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് 03, മലയാളം 01, മാനേജ്മെന്റ്  സ്റ്റഡീസ് 10, മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസം 03, മാത്തമാറ്റിക്കൽ സയൻസ് 03, മെഡിക്കൽ ബയോ കെമിസ്ട്രി 04, മെഡിക്കൽ ലബോറട്ടറി ടെക്നോളജി 03, മെഡിക്കൽ മൈക്രോബയോളജി 03, മോളിക്യുലാർ ബയോളജി 03, മ്യൂസിക് 02, പെഡഗോജിക്കൽ സയൻസ് 03, ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസ് 09, ഫിസിക്സ് 01, റൂറൽ ആൻഡ് ട്രൈബൽ സോഷ്യോളജി 03, സ്റ്റാറ്റിസ്റ്റിക്കൽ സയൻസ് 03, വുഡ് സയൻസ് ആൻഡ് ടെക്നോളജി 03, സുവോളജി 03. ധർമശാല, കാസർകോട്, മാനന്തവാടി എന്നിവിടങ്ങളിലുള്ള കണ്ണൂർ സർവകലാശാലയുടെ ടീച്ചർ എഡ്യുക്കേഷൻ സെന്ററിലെ ഒഴിവ്. അറബിക് 01, കൊമേഴ്സ് 02, ഇംഗ്ലീഷ് 02, ഹിന്ദി 01, കന്നഡ 01, മലയാളം 03, മാത്തമാറ്റിക്സ് 03, നാച്യുറൽ സയൻസ് 02, ഫിസിക്കൽ സയൻസ് 02, സംസ്കൃതം 01, സോഷ്യൽ സയൻസ് 03. ധർമശാല, കാസർകോട്, മാനന്തവാടി എന്നിവിടങ്ങളിലുള്ള കണ്ണൂർ സർവകലാശാലയുടെ ടീച്ചർ എഡ്യുക്കേഷൻ സെന്ററുകളിലും ഡിപാർട്മെന്റ് ഓഫ് മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസം, ഡിപാർട്മെന്റ് ഓഫ് ഹിന്ദി, കന്നഡ, വുഡ് സയൻസ് ആൻഡ് ടെക്നോളജി എന്നിവിടങ്ങളിലും കോഴ്സ് ഡയറക്ടർ തസ്തികയിൽ ഓരോ ഒഴിവ് വീതമുണ്ട്. തലശേരി ക്യാമ്പസിലെ ഐടി എഡ്യുക്കേഷൻ സെന്റർ, മാങ്ങാട്ടുപറമ്പിലെ സെന്റർഫോർ മാനേജ്മെന്റ് സ്റ്റഡീസ്, നീലേശ്വരത്തെ എംബിഎ സെന്റർ എന്നിവിടങ്ങളിലെ അസി. ഡയറക്ടർ തസ്തികയിൽ ഓരോ ഒഴിവ് വീതമുണ്ട്. യോഗ്യത: യുജിസി/എഐസിടിഇ/ എൻസിടിഇ റൂൾസ് പ്രകാരമുള്ളത്. പ്രായം 40 കവിയരുത്. 2019 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. കോഴ്സ് ഡയറക്ടർ/അസി. ഡയറക്ടർ തസ്തികകളിലേക്ക് 70 വയസ്സ് കവിയാത്ത വിരമിച്ച കോളേജ്/സർവകലാശാല അധ്യാപകർക്കും അപേക്ഷിക്കാം.  http://www.kannuruniversity.ac.in  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി മാർച്ച് 11. വിശദവിവരം website ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top