24 April Wednesday

കണ്ണൂർ ഇന്റർനാഷണൽ എയർപോർട് ലിമിറ്റഡിൽ ഫയർ ആൻഡ് റെസ്ക്യൂ ഓപറേറ്റർ

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2019

കണ്ണൂർ ഇന്റർനാഷണൽ എയർപോർട് ലിമിറ്റഡിൽ ബാഗേജ് സ്ക്രീനിങ് എക്സിക്യൂട്ടീവ് 15, ഫയർ ആൻഡ് റെസ്ക്യൂ ഓപറേറ്റർ 15 ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ബാഗേജ് സ്ക്രീനിങ് എക്സിക്യൂട്ടീവ് എൻജിനിയറിങ് ബിരുദധാരികൾ/റെഗുലർ എംബിഎ ബിരുദധാരികൾ/ദ്വിവത്സര പിജിഡിബിഎം എന്നിവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായം 35. ഫയർ ആൻഡ് റെസ്ക്യൂ ഓപറേറ്റർ തസ്തികയിൽ യോഗ്യത പത്താം ക്ലാസ്സും 50 ശതമാനം മാർക്കോടെ മെക്കാനിക്കൽ/ ഓട്ടോമൊബൈൽ/ഫയർ/ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് വിഷയങ്ങളിൽ 50 ശതമാനം മാർക്കോടെ ത്രിവത്സര ഡിപ്ലോമ. അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ പ്ലസ്ടു. എഐഎ യുടെ ഫയർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും ഫയർസർവീസിൽ ബേസിക് ട്രെയിനിങ്  കഴിഞ്ഞവർക്ക് മുൻഗണന. ഉയർന്ന പ്രയം 30. https://www.kannurairport.aero/careers വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ആഗസ്ത് 13 വൈകിട്ട് അഞ്ച്. വിശദവിവരം website ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top