25 April Thursday

തൃപ്പൂണിത്തുറ ഗവ. സംസ്‌കൃത കോളേജില്‍ അതിഥി അധ്യാപക നിയമനം; കൂടിക്കാഴ്ച 20 ന്

വെബ് ഡെസ്‌ക്‌Updated: Friday Oct 13, 2017

കൊച്ചി > തൃപ്പൂണിത്തുറ ഗവ. സംസ്‌കൃത കോളേജില്‍ സംസ്‌കൃതം സാഹിത്യ വിഭാഗത്തില്‍ നിലവിലുളള ഒഴിവിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നതിന് കൂടിക്കാഴ്ച നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ 55 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടിവരും, യുജിസി യോഗ്യത ഉളളവരും, അതത് മേഖലാ കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ അതിഥി അധ്യാപക ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുമായിരിക്കണം. യുജിസി യോഗ്യതയുളളവരുടെ അഭാവത്തില്‍ മറ്റുളളവരെയും പരിഗണിക്കും. താത്പര്യമുളള സാഹിതൃ വിഭാഗം ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 20ന് രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.

താത്കാലിക നിയമനം

ഹോമിയോപ്പതി വകുപ്പില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അധികാര പരിധിയില്‍ വരുന്ന സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ ഒഴിവ് വരുന്ന മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ബിഎച്ച്എംഎസ് യോഗ്യതയുളള 20 നും 50 നും മധ്യേ പ്രായമുളള ഡോക്ടര്‍മാരുടെ റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിന് എഴുത്തു പരീക്ഷയും കൂടിക്കാഴ്ചയും നടത്തുന്നു. യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍  25ന് രാവിലെ 10ന് പുല്ലേപ്പടി ഹോമിയോ ആശുപത്രിയ്ക്ക് സമീപമുളള ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എഞ്ചിനിയേഴ്സ് ഹാളില്‍ നടത്തുന്ന എഴുത്ത് പരീക്ഷയ്ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04842345687.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top