25 April Thursday

ഇന്ത്യൻ നാവികസേനയിൽ സെയിലർ

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2019

ന്ത്യൻ നാവികസേനയിൽ സെയിലർ തസ്തികയിൽ (മെട്രിക് റിക്രൂട്ട്) അവിവാഹിതരായ യുവാക്കൾക്ക് അപേക്ഷിക്കാം. 2020 ഏപ്രിലിൽ ആരംഭിക്കുന്ന ബാച്ചിലേക്കാണ് അപേക്ഷിക്കേണ്ടത്. 400 ഒഴിവുണ്ട്.

2000 ഏപ്രിൽ ഒന്നിനും 2003 മാർച്ച് 31നും ഇടയിൽ(ഇരുതിയതികളും ഉൾപ്പെടെ) ജനിച്ചവരാകണം അപേക്ഷകർ. യോഗ്യത മെട്രിക്കുലേഷൻ ജയിക്കണം അല്ലെങ്കിൽ തത്തുല്യം. കംപ്യുട്ടർ അധിഷ്ഠിത പരീക്ഷ, കായികപരിശോധന, ശവെദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. www.joinindiannavy.gov.inവഴി ഓൺലൈനായി ജൂലൈ 26 മുതൽ അപേക്ഷിക്കാം് അവസാന തിയതി ആഗസ്ത് 1. വിശദവിവരം വെബ്സൈറ്റിൽ.

 

ന്ത്യൻ നാവികസേനയുടെ വിശാഖപട്ടണത്തെ ഈസ്റ്റേൺ നേവൽ കമാൻഡന്റിന് കീഴിൽ സിവിലിയൻ മോട്ടോർ ഡ്രൈവർ(ഓർഡിനറി ഗ്രേഡ്) 104 ഒഴിവുണ്ട്. യോഗ്യത മെട്രിക്കുലേഷൻ അല്ലെങ്കിൽ തതുല്യം. ഹെവി മോട്ടോർ വെഹിക്കിൾ, മോട്ടോർ സൈക്കിൾ ലൈസൻസ് വേണം, എച്ച്ംഎംസി ഡ്രൈവിങിൽ ഒരു വർഷത്തെ പരിചയം വേണം. പ്രയം 18‐25. അപേക്ഷകരിൽനിന്ന് ചുരുക്കപ്പട്ടിക തയ്യാറാക്കി എഴുത്ത് പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. അപേക്ഷ Officer CommandinginChief {for SO(CRC)}, Headquarters, Eastern Naval Command, Utility Complex, 2nd Floor, Naval Base, Visakhapatnam – 530 014 (Andhra Pradesh)  എന്ന വിലാസത്തിൽ രജിസ്ട്രേഡായോ സ്പീഡ്പോസ്റ്റായോ ആഗസ്ത് പത്തിനകം ലഭിക്കുന്നവിധത്തിൽ അയക്കണം. വിശദവിവരത്തിന്  www.indiannavy.nic.in ഫോൺ  08912812946

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top