29 March Friday

അപ്രന്റിസ്

വെബ് ഡെസ്‌ക്‌Updated: Tuesday Dec 15, 2020

ഇന്ത്യൻ ഓയിൽ
ഇന്ത്യൻ ഓയിലിൽ അപ്രന്റിസ്‌ 436 ഒഴിവുണ്ട്‌. ഛണ്ഡീഗഡ്‌ 5, ഡെൽഹി 102, ഹരിയാന 54, ഹിമാചൽപ്രദേശ്‌ 11, ജമ്മു ആൻഡ്‌ കശ്‌മീർ 10, പഞ്ചാബ്‌ 46, രാജസ്ഥാൻ 67, യുപി 122, ഉത്തരാഖണ്ഡ്‌ 19 എന്നിങ്ങനെയാണ്‌ ഒഴിവ്‌. ടെക്‌നീഷ്യൻ അപ്രന്റിസ്‌ ത്രിവത്സര റെഗുലർ ഡിപ്ലോമ 50 ശതമാനം മാർക്കോടെയാണ്‌ യോഗ്യത. മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ഇൻസ്‌ട്രുമെന്റേഷൻ/സിവിൽ/ഇലക്ട്രിക്കൽ ആൻഡ്‌ ഇലക്ട്രോണിക്‌സ്‌/ഇലക്ട്രോണിക്‌സ്‌ എൻജിനിയറിങ്‌ വിഭാഗങ്ങളിൽ യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം. ട്രേഡ്‌ അപ്രന്റിസ്‌ ഫിറ്റർ/ ഇലക്ട്രീഷ്യൻ/ഇലക്ട്രോണിക്‌ മെക്കാനിക്‌/ഇൻസ്‌ട്രുമെന്റ്‌ മെക്കാനിക്‌/മെഷീനിസ്‌റ്റ്‌ യോഗ്യത എൻസിവിടി/ എസ്‌സിവിടി അംഗീകൃത‌ ഐടിഐ സർടിഫിക്കറ്റ്‌. നോൺ ടെക്‌നിക്കൽ ട്രേഡ്‌ അപ്രന്റിസ്‌ അക്കൗണ്ടന്റ്‌ യോഗ്യത 50 ശതമാനം മാർക്കോടെ ബിരുദം. നോൺ ടെക്‌നിക്കൽ ട്രേഡ്‌ അപ്രന്റിസ്‌  ഡാറ്റ എൻട്രി ഓപറേറ്റർ (ഫ്രഷർ) 50 ശതമാനം മാർക്കോടെ പ്ലസ്‌ടു. നോൺ ടെക്‌നിക്കൽ ട്രേഡ്‌ അപ്രന്റിസ് ‌(ഡാറ്റ എൻട്രി ഓപറേറ്റർ, സ്‌കിൽ സർടിഫിക്കറ്റ്‌ ഹോൾഡർ)  യോഗ്യത 50 ശതമാനം മാർക്കോടെ പ്ലസ്‌ടു, അംഗീകൃത നാഷണൽ സ്‌കിൽ  സർടിഫിക്കറ്റ്‌. www.iocl.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ 19. വിശദവിവരം വെബ്‌സൈറ്റിൽ.


മസഗോൺ ഡോക്ക്‌
മുംബൈയിലെ മസഗോൺ ഡോക്കിൽ അപ്രന്റിസ്‌ 86 ഒഴിവുണ്ട്‌.  ഗ്രാജ്വേറ്റ്‌, ഡിപ്ലോമ വിഭാഗത്തിലാണ്‌ ഒഴിവ്‌. ഗ്രാജ്വേറ്റ്‌ അപ്രന്റിസ്‌  79 ഒഴിവുണ്ട്‌. കെമിക്കൽ 1, കംപ്യൂട്ടർ 2, സിവിൽ 3, ഇലക്ട്രിക്കൽ 15, ഇലക്ട്രോണിക്സ്‌ ആൻഡ്‌ ടെലികോം  5, മെക്കനിക്കൽ 43, പ്രൊഡക്‌ഷൻ 5, ഷിപ്‌ ബിൽഡിങ്‌ ടെക്‌നോളജി 5, യോഗ്യത ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിങ്‌/ടെക്‌നോളജി ബിരുദം.   ഡിപ്ലോമ അപ്രന്റിസ്ഴി ഏഴൊഴിവ്‌.  ഇലക്ട്രിക്കൽ 2, മെക്കാനിക്കൽ 5 എന്നിങ്ങനെയാണ്‌   ഒഴിവ്‌.‌ യോഗ്യത ബന്ധപ്പെട്ട ട്രേഡിൽ ഡിപ്ലോമ. അവസാന തിയതി ഡിസംബർ 23. വിശദവിവരം www.mazagondock.in


രാഷ്ട്രീയ കെമിക്കൽസ്‌ ആൻഡ്‌ ഫെർടിലൈസേഴ്സ്‌
മുംബൈയിലെ രാഷ്ട്രീയ കെമിക്കൽസ്‌ ആൻഡ്‌ ഫെർടിലൈസേഴ്‌സിൽ അപ്രന്റിസ്‌ 358 ഒഴിവുണ്ട്‌. അവസാന തിയതി ഡിസംബർ 22. വിശദവിവരത്തിന്‌ www.rcfltd.com


മംഗളൂരു പെട്രോ കെമിക്കൽസ്‌‌
ഒഎൻജിസി മംഗളൂരു പെട്രോ കെമിക്കൽസ്‌‌ ലിമിറ്റഡിൽ അപ്രന്റിസ്‌ 25 ഒഴിവുണ്ട്‌. 2018, 2019,‌ 2020 വർഷങ്ങളിൽ ജയിച്ച ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം. ഗ്രാജുവേറ്റ്‌ അപ്രന്റിസ്‌ 17 ഒഴിവ്‌. കെമിക്കൽ 8, ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ്‌ ഇലക്ട്രോണിക്‌സ്‌ 3, ഇലക്ട്രോണിക്‌സ്‌ ആൻഡ്‌ കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്‌സ്‌ ആൻഡ്‌ ഇൻസ്‌ട്രുമെന്റേഷൻ/ഇൻസ്‌ട്രുമെന്റേഷൻ 2, മെക്കാനിക്കൽ 4 യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ എൻജിനിയറിങ്‌ ബിരുദം. ടെക്‌നീഷ്യൻ അപ്രന്റിസ്‌ എട്ടൊഴിവ്‌. കെമിക്കൽ 1, ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ്‌ ഇലക്ട്രോണിക്‌സ്‌  3,മെക്കാനിക്കൽ 4 യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ.  ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി ഒന്ന്‌. വിശദവിവരം www.ompl.co.in
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top