26 April Friday

ഇന്ത്യൻ ഓയിൽ കോർപറേഷനിൽ ലോ ഓഫീസർ

വെബ് ഡെസ്‌ക്‌Updated: Monday Mar 25, 2019

ഇന്ത്യൻ ഓയിൽ കോർപറേഷൻ ലോ ഓഫീസർ ഗ്രേഡ് ബി (അസി. ലോ മാനേജർ), ലോ ഓഫീസർ ഗ്രേഡ് എ തസ്തികകളിൽ നിയമനം നടത്തും. ക്ലാറ്റ് (കോമൺ ലോ അഡ്മിഷൻ ടെസ്റ്റ്)‐2019 ന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. യോഗ്യത 60 ശതമാനം മാർക്കോടെ നിയമബിരുദം. അഞ്ച് വർഷ എൽഎൽബിക്കാർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായം ലോ ഓഫീസർ ഗ്രേഡ് ബി 33, ലോ ഓഫീസർ ഗ്രേഡ് എ 30. 2019 ജൂൺ 30 നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. ലോ ഓഫീസർ ഗ്രേഡ് ബി അഞ്ച് വർഷവും ലോ ഓഫീസർ ഗ്രേഡ് എ രണ്ട് വർഷവും തൊഴിൽപരിചയം വേണം. ക്ലാറ്റ് സ്കോറിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയിൽനിന്ന് പേഴ്സണൽ ഇന്റർവ്യു, ഗ്രൂപ്പ് ഡിസ്കഷൻ/ ഗ്രൂപ്പ് ടാസ്ക് എന്നിവയ്ക്ക് ശേഷമാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവർ മൂന്ന് വർഷത്തേക്ക് ബോണ്ട് നൽകണം.  www.iocl.com വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.  ക്ലാറ്റിനും  ലോ ഓഫീസർ തസ്തികക്കും പ്രത്യേകമായാണ് അപേക്ഷിക്കേണ്ടത്. ഓൺലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റെടുക്കണം. വിശദവിവരം website ൽ

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top