29 March Friday

കരസേനയിൽ പ്ലസ്ടുക്കാർക്ക് അവസരം

വെബ് ഡെസ്‌ക്‌Updated: Monday May 20, 2019

കരസേനയിൽ പ്ലസ്ടുക്കാർക്ക് അവസരം. ടെക്നിക്കൽ എൻട്രി സ്കീമിലേക്ക് അപേക്ഷക്ഷണിച്ചു. ഫിസിക്സ്, കെമിസ്ട്രി,മാത്തമാറ്റിക്‌സ്‌ വിഷയങ്ങളോടെ പ്ലസടു ജയിച്ച അവിവാഹിതരായ ആൺകുട്ടികൾക്ക് അപേക്ഷിക്കാം. 90 ഒഴിവുണ്ട്. അഞ്ചുവർഷ പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ എൻജിനിയറിങ് ബിരുദവും ലെഫ്റ്റനന്റ് റാങ്കിൽ പെമനന്റ് കമീഷനും നൽകും. യോഗ്യത ഫിസ്ക്സ്, കെമിസ്ട്രി, മാതതമാറ്റിക്സ് വിഷയങ്ങളിൽ 70 ശതമാനം മാർക്കോടെ പ്ലസടു. പ്രായം 2000 ജൂലൈ ഒന്നിനും 2003 ജൂലൈ ഒന്നിനും ഇടയിൽ ജനിച്ചവരാകണം അപേക്ഷകർ. മന:ശാസ്ത്രപരീക്ഷ, ഗ്രുപ്പ് ടെസ്റ്റ്, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞൈടുപ്പ്. ഭോപ്പാൽ, കപൂർത്തല, അലഹബാദ്, ബംഗളൂരു നഗരങ്ങളിൽവച്ചാണ് പരീക്ഷ. ഒന്നിലധികം അപേക്ഷ അയക്കരുത്. www.joinindianarmy.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂൺ എട്ട്. അപേക്ഷാനടപടി പൂർത്തിയായാൽ ലഭിക്കുന്ന റോൾ നമ്പർ സൂക്ഷിക്കണം. ഓൺലൈനായി അപേക്ഷിച്ചതിന്റെ രണ്ട് പ്രിന്റ് ഒന്നിൽ പാസ്പോർട്ഫോട്ടോ ഒട്ടിച്ച് ഗസറ്റഡ്ഉദ്യോഗസ്ഥനെക്കൊണ്ട് സാക്ഷ്യപ്പെടുത്തി അനുബന്ധരേഖകളുടെ അസ്സൽ, പകർപ്പ് 20 പാ്സപോർട്സൈസ് ഫോട്ടോ സഹിതം പരീക്ഷക്ക് ക്ഷണിച്ചാൽ ഹാജരാക്കണം. രണ്ടാമത്തെ പ്രിന്റ് കൈയിൽ സൂക്ഷിക്കണം.  വിശദവിവരം website ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top