19 April Friday

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ ഡ്രൈവർമാരെ നിയമിക്കും

വെബ് ഡെസ്‌ക്‌Updated: Monday May 6, 2019

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സതേൺ റീജണിൽ ഓഫീസ് ഡ്രൈവർമാരെ(ഓർഡിനറി ഗ്രേഡ്) നിയമിക്കും. 37 ഒഴിവുണ്ട്. കേരളത്തിൽ നാലൊഴിവാണുള്ളത്. യോഗ്യത മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം. എൽഎംവി, എച്ച്എംവി ലൈസൻസുകൾ, അംഗീകൃത സ്ഥാപനങ്ങളിൽ ട്രക്ക് , ജീപ്പ്, ട്രാക്ടർ ഓടിച്ച് മൂന്ന് വർഷത്തെ പരിചയം. വാഹനങ്ങളുടെ റിപ്പയറിങ് പരിചയം. ഉയർന്ന പ്രായം 25. നിയമാനുസൃത ഇളവ് ലഭിക്കും. ട്രേഡ് ടെസ്റ്റ്, ഇംഗ്ലീഷ് വായനാശേഷി പരിശോധന, സംഖ്യകൾ, അക്കങ്ങൾ, ട്രാഫിക് നിയമങ്ങൾ, വാഹന റിപ്പയറിങ് എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളുണ്ടാകും. നിശ്ചിതമാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച്  അനുബന്ധരേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം സാധാരണ തപാലിലൊ സ്പീഡ് പോസ്റ്റായോ The Additional Director General, Geological Survey Of India, Southern Region, GSI Complex, Bandlaguda, Hyderabad 500068  500068 എന്ന വിലാസത്തിൽ ജൂൺ 26നകം ലഭിക്കണം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top