26 April Friday

ഇപിഎഫ്ഒയിൽ 2189 സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ്

വെബ് ഡെസ്‌ക്‌Updated: Monday Jul 1, 2019

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ 19 റീജണുകളിലായി  സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റിന്റെ 2189 ഒഴിവുണ്ട്. കേരള, ലക്ഷദ്വീപ് റീജണിൽ  27 ഒഴിവാണുള്ളത്. യോഗ്യത ബിരുദം, ഡാറ്റ എൻട്രിയിൽ നിശ്ചിതവേഗത വേണം. കംപ്യൂട്ടർ ട്രെയിനിങ് സർടിഫിക്കറ്റ്, അവസാന വർഷ ബിരുദപരീക്ഷ എഴുതുന്നവർ അപേക്ഷിക്കേണ്ടതില്ല. പ്രായം 18‐27. 2019 ജൂലൈ 21നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. പ്രാഥമിക പരീക്ഷ, പ്രധാന പരീക്ഷ, കംപ്യൂട്ടർ ഡാറ്റ എൻട്രി ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

അപേക്ഷകൻ ഒരു റീജണിലെ ഒരുപരീക്ഷാകേന്ദ്രം മാത്രമേ തെരഞ്ഞെടുക്കാവൂ. പ്രാഥമിക പരീക്ഷ ആഗസ്ത് 31, സെപ്തംബർ ഒന്ന് തിയതികളിലാണ് പ്രാഥമിക പരീക്ഷ.

www.epfindia.gov.in അല്ലെങ്കി https://www.epfindia.gov.in  വഴി ലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ജൂലൈ 21 വൈകിട്ട് അഞ്ച്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top