19 April Friday

ഇ ഹെൽത്ത്‌ പ്രോജക്ടിൽ‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 25, 2020

കേരള സർക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ഇ ഹെൽത്ത്‌ പ്രോജക്ട്‌ മാനേജ്‌മെന്റ്‌ യൂണിറ്റിനുകീഴിൽ വിവിധ തസ്‌തികകളിൽ താൽക്കാലിക നിയമനം നടത്തും.  ബിസിനസ്‌ അനലിസ്‌റ്റ്‌ 1, സോഫ്‌റ്റ്‌വേർ എൻജിനിയർ (ജാവ) 3, സോഫ്‌റ്റ്‌വേർ എൻജിനിയർ (ടെസ്‌റ്റിങ്‌) 1, സോഫ്‌റ്റ്‌വേർ എൻജിനിയർ (യൂസർ ഇന്റർഫേസ്‌ ഡവലപ്പർ) 1 എന്നിങ്ങനെയാണ്‌ ഒഴിവ്‌. തിരുവനന്തപുരത്താണ്‌ നിയമനം.  മൂന്ന്‌ വർഷത്തേക്കാണ്‌ ആദ്യം  നിയമനം. പ്രോജക്ടിന്റെ ആവശ്യകതയും തൊഴിൽ മികവും പരിഗണിച്ച്‌ പിന്നീട്‌ നീട്ടി നൽകും. അപേക്ഷിക്കാനുള്ള അവസാന തിയതി ആഗസ്‌ത്‌ 05. നിശ്‌ചിതമാതൃകയിലുള്ള അപേക്ഷ  ehealth@kerala.gov.in എന്ന ഇ മെയിൽ വിലാസത്തിൽ നൽകണം. ഉയർന്നപ്രായം 45, യോഗ്യത സംബന്ധിച്ച്‌ വിശദവിവരം വിജ്ഞാപനത്തിലുണ്ട്‌. വിശദവിജ്ഞാപനത്തിന്‌ https://www.technopark.org/job-search.ഫോൺ: 0471 2983033.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top