ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ വിവിധ തസ്തികകളിലെ 224 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റെനോഗ്രാഫർ ഗ്രേഡ് രണ്ട് (ഇംഗ്ലീഷ്) 13, അഡ്മിനിസ്ട്രേറ്റീവ് അസി. എ (ഇംഗ്ലീഷ്) 54, അഡ്മിനിസ്ട്രേറ്റീവ് അസി. എ(ഹിന്ദി) 4, സ്റ്റോർ അസി. എ(ഇംഗ്ലീഷ്) 28, സ്റ്റോർ അസി. എ (ഹിന്ദി) 4, സെക്യൂരിറ്റി അസി. എ 40, ക്ലർക്(ക്യാന്റീൻ മാനേജർ ഗ്രേഡ് മൂന്ന്) 3, അസി. ഹാൽവായ് കം കുക്ക് 29, വെഹിക്കിൾ ഓപറേറ്റർ എ 23, ഫയർ എൻജിനിൻ ഡ്രൈവർ എ 6, ഫയർമാൻ 20 എന്നിങ്ങനെയാണ് ഒഴിവ്. പ്ലസ്ടു, എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ് തസ്തികകൾ. പ്രായം: 18‐27. കംപ്യൂട്ടർ അധിഷ്ഠിത ഘട്ടം ഒന്ന് പരീക്ഷയുടെയും സ്കിൽ ടെസ്റ്റ്, ശാരീരിക ക്ഷമതാ പരിശോധന എന്നിവയുൾപ്പെടുന്ന ഘട്ടം രണ്ട് പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പ്രാഥമിക പരീക്ഷക്ക് കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തുമാണ് കേന്ദ്രങ്ങൾ. അപേക്ഷാഫീസ് നൂറുരൂപ ഓൺലൈനായാണ് അടയ്ക്കേണ്ടത്. വനിതകൾ, അംഗപരിമിതർ, വിമുക്തഭടന്മാർ, എസ്സി, എസ്ടി വിഭാഗക്കാർക്ക് ഫീസില്ല. www.drdo. gov.in എന്ന website ലൂടെ ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 15.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..