06 July Sunday

ഡല്‍ഹി പൊലീസില്‍ കോണ്‍സ്റ്റബിള്‍: 4669 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Thursday Sep 22, 2016

ഡല്‍ഹി പൊലീസില്‍ കോണ്‍സ്റ്റബിള്‍  (എക്സിക്യൂട്ടീവ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 4669 ഒഴിവ്. സ്ത്രീകള്‍ക്കും അപേക്ഷിക്കാം. 
പ്ളസ്ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത. ഡല്‍ഹി പെലീസിലെ ജീവനക്കാര്‍, ഡല്‍ഹി പൊലീസിലെ ജോലിചെയ്യുന്നവരുടെ മക്കള്‍ എന്നിവര്‍ക്ക് 11–ാം ക്ളാസ് യോഗ്യത മതി.
പുരുഷന്മാര്‍ക്ക് ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് (മോട്ടോര്‍ സൈക്കിള്‍/കാര്‍) നിര്‍ബന്ധമാണ്.

2016 ജൂലൈ ഒന്നിന് 18–21 വയസ്സ്. സ്ത്രീകള്‍ക്ക് 18–25 വയസ്സ്. വിധവകള്‍/വിവാഹമോചിതര്‍ എന്നിവര്‍ക്ക് 30 വയസ്സ്.സംവരണവിഭാഗത്തിന് നിയമാനുസൃത വയസ്സിളവ്.
ശാരീരികയോഗ്യത: പുരുഷന്മാര്‍ക്ക്: ഉയരം 170 സെ.മീ. എസ്ടിക്ക് 165 സെ.മീ. നെഞ്ചളവ്  81–85 സെ.മീ. എസ്ടിക്ക്  76–80 സെ.മീ.
സ്ത്രീകള്‍ക്ക് ഉയരം 157 സെ.മീ. എസ്ടിക്ക് 155 സെ.മീ.

കാഴ്ച: ദൂരക്കാഴ്ച 6/12 (കണ്ണടയില്ലാതെ രണ്ടു കണ്ണിനും) കൂട്ടിമുട്ടുന്ന കാല്‍മുട്ടുകള്‍. പരന്നപാദം. വെരിക്കോസ് വെയിന്‍. നിശാന്ധത എന്നിവ പാടില്ല.
www.ssconline.nic.in  വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ഒക്ടോബര്‍ 10 വരെ അപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top