24 April Wednesday

സൈബർപാർക്കിൽ 26,27 ന്‌ തൊഴിൽമേള

വെബ് ഡെസ്‌ക്‌Updated: Wednesday Mar 23, 2022

കോഴിക്കോട്> ഐ ടി മേഖലയിലേക്ക് അവസരങ്ങളൊരുക്കി സർക്കാർ സൈബർപാർക്കും ഐ ടി കമ്പനികളുടെ കൂട്ടായ്മയായ കാഫിറ്റും. സൈബർപാർക്കിൽ   26, 27 തീയതികളിൽ സംഘടിപ്പിക്കുന്ന റീബൂട്ട് 2022 ജോബ് ഫെയറിലാണ്   ആയിരത്തോളം ഒഴിവുകളിലേക്ക് നിയമനങ്ങൾ നടക്കുക. പ്രവൃത്തിപരിചയമുള്ളവർക്കും പുതിയ തൊഴിലന്വേഷകർക്കും   ഒഴിവുകളിലേക്ക് അപേക്ഷിക്കാം.   ജോബ് ഫെയർ കോവിഡ് പ്രതിസന്ധി കാരണം   രണ്ടുവർഷമായി  നടത്തിയിരുന്നില്ല.

 ഈ വർഷം കോഴിക്കോട് കേന്ദ്രീകരിച്ചുള്ള അറുപതോളം ഐ ടി കമ്പനികളിലെ ഒഴിവുകളിലേക്കാണ് ഉദ്യോഗാർത്ഥികൾക്ക് അവസരം.   അയ്യായിരത്തിലധികം പേർ രജിസ്‌റ്റർ ചെയ്‌തു.  

ജി ടെക്, കലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷൻ, എൻ ഐ ടി ടി ബി ഐ, നാസ്‌കോം, മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് എന്നിവരും തൊഴിൽമേളയോട്‌  സഹകരിക്കുന്നുണ്ട്.   പങ്കെടുക്കാൻ താൽപര്യമുള്ളവർ  https://www.cafit.org.in/reboot-registration/ എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top