28 March Thursday

സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് സിബിഎസ്ഇ അപേക്ഷ ക്ഷണിച്ചു.

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019

സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് സിബിഎസ്ഇ അപേക്ഷ ക്ഷണിച്ചു. www.ctet.nic.in  വഴി ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. അവസാന തിയതി സെപ്തംബർ 18. ഫീസടയ്ക്കാനുള്ള അവസാന തിയതി സെപ്തംബർ  23 പകൽ 3.30. ഒന്നുമുതൽ  എട്ട് വരെ ക്ലാസ്സുകളിൽ പഠിപ്പിക്കാനുള്ള യോഗ്യതയാണ് ടെസ്റ്റിലൂടെ നേടാൻ കഴിയുക. ഒന്നുമുതൽ അഞ്ചുവരെ പ്രൈമറി സ്റ്റേജും ആറ് മുതൽ എട്ട് വരെ എലിമെന്ററി സ്റ്റേജുമാണ്. പ്രൈമറി സ്റ്റേഡിൽ യോഗ്യത 50 ശതമാനം മാർക്കോടെ പസ്ടുവും എലിമെന്ററി എഡ്യുക്കേഷനിൽ ദ്വിവത്സര ഡിപ്ലോമയും . ഡിപ്ലോമയ്ക്ക് പഠിക്കുന്ന അവസാന വർഷവിദ്യാർഥികൾക്കും  50ശതമാനം മാർക്കോടെ  ബിരുദവവും ബിഎഡുമുള്ളവർക്കും തത്തുല്യയോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. എലിമെന്ററി വിഭാഗത്തിൽ യോഗ്യത ബിരുദവും എഡിമെന്ററി എഡ്യുക്കേഷനിൽ ദ്വിവത്സര ഡിപ്ലോമയും/ 50 ശതമാനം മാർക്കോടെ ബിരുദവും ഒരുവർഷത്തെ ബിഎഡും അല്ലെങ്കിൽ തത്തുല്യം. കേന്ദ്രീയ വിദ്യാലയം, നവോദയ വിദ്യാലയം, തിബത്തൻ സ്കൂൾ തുടങ്ങിയ കേന്ദ്രസർക്കാരിന് കീഴിലെ വിദ്യാലയങ്ങൾ കേന്ദ്ര ഭരണപ്രദേശങ്ങളിലെ സ്കൂളുകൾ എന്നിവയിലെ നിയമനങ്ങൾ സിടിഇടി അടിസ്ഥാനമാക്കിയാണ് നടത്തുക. വിശദവിവരം website ൽ.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top