16 September Tuesday

സെൻട്രൽ ആംഡ്‌ പൊലീസ്‌ഫോഴ്‌സ്‌ പരീക്ഷക്ക്‌ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Saturday Aug 22, 2020

സെൻട്രൽ ആംഡ്‌ പൊലീസ്‌ഫോഴ്‌സ് ‌(അസി. കമാൻഡന്റ്‌) പരീക്ഷ 2020ന്‌  യൂണിയൻ പബ്ലിക്‌ സർവീസ്‌ കമീഷൻ അപേക്ഷ ക്ഷണിച്ചു. ബിഎസ്‌എഫ്‌, സിആർപിഎഫ്‌, സിഐഎസ്‌എഫ്‌, ഐടിബിപി, എസ്‌എസ്‌ബി എന്നിവയിലെ ഒഴിവുകളിലേക്കാണ്‌ നിയമനം. യോഗ്യത ബിരുദം. സ്‌ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. പ്രായം 20–-25. 2020 ആഗസ്‌ത്‌ ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌.  
നിയമാനുസൃത ഇളവ്‌ ലഭിക്കും. എഴുത്ത്‌ പരീക്ഷയുടെ അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌. 2020 ഡിസംബർ 20നാണ്‌ എഴുത്ത്‌ പരീക്ഷ. കേരളത്തിലെ തിരുവനന്തപുരവും കൊച്ചിയുമുൾപ്പെടെ രാജ്യത്താകെ 41 പരീക്ഷാകേന്ദ്രങ്ങളുണ്ട്‌. https://www. upsconline.nic.in വഴി ഓൺെൈലനായി അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്‌തംബ ർ ഏഴ്‌ വൈകിട്ട്‌ ആറ്‌. വിശദവിവരം website ൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top