27 April Saturday

ബോര്‍ഡര്‍ റോഡ്സില്‍ 2176 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Thursday Oct 20, 2016

ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്റെ ജനറല്‍ റിസര്‍വ് എന്‍ജിനിയര്‍ ഫോഴ്സില്‍ വിവിധ തസ്തികകളിലായി 2176 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഡ്രാഫ്റ്റ്സ്മാന്‍: ശാസ്ത്രത്തില്‍ പ്ളസ്ടു. ആര്‍ക്കിടെക്ടര്‍, ഡ്രാഫ്റ്റ്സ്മാന്‍ഷിപ് എന്നിവയില്‍ ഏതിലെങ്കിലും രണ്ടുവര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ്. അല്ലെങ്കില്‍ ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍) നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും ഒരു വര്‍ഷ ജോലിപരിചയവും. പ്രായം: 18–27 വയസ്സ്.

സൂപ്പര്‍വൈസര്‍ (സ്റ്റോഴ്സ്): ബിരുദവും മെറ്റീരിയല്‍ മാനേജ്മെന്റിലോ ഇന്‍വെന്ററി കണ്‍ട്രോളിലോ സ്റ്റോര്‍ കീപ്പിങ്ങിലോ സര്‍ട്ടിഫിക്കറ്റ്. അല്ലെങ്കില്‍ കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള എന്‍ജിനിയറിങ് സ്റ്റോറുകളില്‍ രണ്ടുവര്‍ഷ പരിചയം. അല്ലെങ്കില്‍ ഡിഫന്‍സ് സര്‍വീസ് റെഗുലേഷന്‍ അനുസരിച്ച് സ്റ്റോര്‍മാന്‍ ടെക്നിക്കല്‍ കോഴ്സില്‍ ഫസ്റ്റ്ക്ളാസ് യോഗ്യത. പ്രായം: 18–27 വയസ്സ്.

ഹിന്ദി ടൈപ്പിസ്റ്റ്: പ്ളസ്ടു. മിനിറ്റില്‍ 30 വാക്ക് വേഗത്തില്‍ ഹിന്ദിയില്‍ ടൈപ്പ്ചെയ്യാനുള്ള കഴിവ്. പ്രായം: 18–27 വയസ്സ്.
വെഹിക്കിള്‍ മെക്കാനിക്ക്: എസ്എസ്എല്‍സി/തത്തുല്യ യോഗ്യത. മോട്ടോര്‍ വെഹിക്കിള്‍/ഡീസല്‍/ഹീറ്റ് എന്‍ജിന്‍ മെക്കാനിക്ക് സര്‍ട്ടിഫിക്കറ്റ്. അല്ലെങ്കില്‍ ഇന്റേണല്‍ കമ്പസ്റ്റിന്‍ എന്‍ജിന്‍/ട്രാക്ടര്‍ മെക്കാനിക്ക് ഐടിഐ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഡിഫന്‍സ് ട്രേഡ് സര്‍ട്ടിഫിക്കറ്റ്. പ്രായം: 18–27 വയസ്സ്.

വെല്‍ഡര്‍: എസ്എസ്എല്‍സി/തത്തുല്യ യോഗ്യത. വെല്‍ഡര്‍ (ഇലക്ട്രിക്കല്‍ ആന്‍ഡ് ഗ്യാസ്) ഐടിഐ സര്‍ട്ടിഫിക്കറ്റ്. അല്ലെങ്കില്‍ ഡിഫന്‍സ് ട്രേഡ് സര്‍ട്ടിഫിക്കറ്റ്. അല്ലെങ്കില്‍ ഡിഫന്‍സ് സര്‍വീസ് റെഗുലേഷന്‍ അനുസരിച്ചുള്ള വെല്‍ഡര്‍ കോഴ്സില്‍ സെക്കന്‍ഡ് ക്ളാസ് യോഗ്യത. പ്രായം: 18–27 വയസ്സ്.
മള്‍ട്ടി സ്കില്‍ഡ് വര്‍ക്കര്‍ (പയനീര്‍): എസ്എസ്എല്‍സി/തത്തുല്യ യോഗ്യത. ആവശ്യമായ ശാരീരികക്ഷമതയും വേണം. പ്രായം: 18–25 വയസ്സ്.
മള്‍ട്ടി സ്കില്‍ഡ് വര്‍ക്കര്‍ (മെസ് വെയ്റ്റര്‍): എസ്എസ്എല്‍സി/തത്തുല്യ യോഗ്യത. ആവശ്യമായ ശാരീരികക്ഷമതയും പ്രവര്‍ത്തനപരിചയവും വേണം. പ്രായം 18–25 വയസ്സ്.
മള്‍ട്ടി സ്കില്‍ഡ് വര്‍ക്കര്‍ (നേഴ്സിങ് അസിസ്റ്റന്റ്): ജീവശാസ്ത്രത്തില്‍ പ്ളസ്ടു. സെന്റ് ജോണ്‍സ് ആംബുലന്‍സ് ബ്രിഗേഡ് അനുശാസിക്കുന്ന ഫസ്റ്റ് എയ്ഡ് കോഴ്സ് പാസാകണം. അല്ലെങ്കില്‍ ആംഡ് ഫോഴ്സസ് മെഡിക്കല്‍ സര്‍വീസസില്‍നിന്ന് നേഴ്സിങ് അസിസ്റ്റന്റ് ക്ളാസ് സെക്കന്‍ഡ് കോഴ്സ് പാസാകണം. പ്രായം 18–25 വയസ്സ്.

മള്‍ട്ടി സ്കില്‍ഡ് വര്‍ക്കര്‍ (സഫായിവാല): എസ്എസ്എല്‍സി/തത്തുല്യ യോഗ്യത. ആവശ്യമായ ശാരീരികക്ഷമത വേണം. പ്രായം 18–25 വയസ്സ്.
മള്‍ട്ടി സ്കില്‍ഡ് വര്‍ക്കര്‍ (ഡ്രൈവര്‍ എന്‍ജിന്‍ സ്റ്റാറ്റിക്): എസ്എസ്എല്‍സി/തത്തുല്യ യോഗ്യത. മോട്ടോര്‍/വെഹിക്കിള്‍/ട്രാക്ടേഴ്സ് മെക്കാനിക് ഐടിഐ സര്‍ട്ടിഫിക്കറ്റ്. അല്ലെങ്കില്‍ ഡിഫന്‍സ് സര്‍വീസ് റെഗുലേഷന്‍സ് അനുസരിച്ച് ഡ്രൈവര്‍ പ്ളാന്റ് ആന്‍ഡ് മെക്കാനിക്കല്‍ ട്രാന്‍സ്പോര്‍ട്ടില്‍ സെക്കന്‍ഡ് ക്ളാസ്. പ്രായം 18–25 വയസ്സ്.
മള്‍ട്ടി സ്കില്‍ഡ് വര്‍ക്കര്‍ (മേസണ്‍): എസ്എസ്എല്‍സി/തത്തുല്യ യോഗ്യത. ഈ തൊഴിലിന് ആവശ്യമായ ഐടിഐ സര്‍ട്ടിഫിക്കറ്റ്. അല്ലെങ്കില്‍ ഡിഫന്‍സ് സര്‍വീസ് റെഗുലേഷന്‍സ് അനുസരിച്ച് മേസണ്‍ കോഴ്സ് സെക്കന്‍ഡ് ക്ളാസ് യോഗ്യത. പ്രായം 18–25 വയസ്സ്.

മള്‍ട്ടി സ്കില്‍ഡ് വര്‍ക്കര്‍ (കുക്ക്): എസ്എസ്എല്‍സിയും ആവശ്യമായ ശാരീരികക്ഷമതയും പ്രവര്‍ത്തനപരിചയവും. പ്രായം 18–25 വയസ്സ്.
ഡ്രൈവര്‍ മെക്കാനിക്കല്‍ ട്രാന്‍സ്പോര്‍ട്ട് (ഓര്‍ഡിനറി): എസ്എസ്എല്‍സി/തത്തുല്യ യോഗ്യത.  ഹെവി വെഹിക്കിള്‍സ് ഡ്രൈവിങ് ലൈസന്‍സ് വേണം. പ്രായം: 18–27 വയസ്സ്.
ഡ്രൈവര്‍ റോഡ് റോളര്‍ (ഓര്‍ഡിനറി): എസ്എസ്എല്‍സിയും റോഡ് റോളര്‍ ഡ്രൈവിങ് ലൈസന്‍സും ആറുമാസ ജോലിപരിചയവും വേണം.

ഓപ്പറേറ്റര്‍ എക്സ്കവേറ്റിങ് മെഷിനറി (ഓര്‍ഡിനറി ഗ്രേഡ്): എസ്എസ്എല്‍സിയും ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സും വേണം. പ്രായം: 18–27 വയസ്സ്.
www.bro.gov.in വെബ്സൈറ്റിലെ വിജ്ഞാപനം  വായിച്ചശേഷം നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറം ഡൌണ്‍ലോഡ്ചെയ്ത് പൂരിപ്പിച്ച് നവംബര്‍ 24നകം ലഭിക്കത്തക്കവിധം അപേക്ഷിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top