25 April Thursday

അസം റൈഫിൾസിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2019

അസം റൈഫിൾസിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. റൈഫിൾമാൻ(ജനറൽ ഡ്യൂട്ടി‐ സ്ത്രീ/പുരുഷ) 29, ഹവിൽദാർ ക്ലർക്  (സ്ത്രീ/പുരുഷ) 11, വാറന്റ് ഓഫീസർ പേഴ്സണൽ അസി. (സ്ത്രീ/പുരുഷ) 2, വാറന്റ് ഓഫീസർ റേഡിയോ മെക്കാനിക് (പുരുഷ) 1, റൈഫിൾമാൻ അപ്ഹോൾസ്റ്റർ(പുരുഷ) 1, റൈഫിൾമാൻ ആർമറർ (പുരുഷ) 2, റൈഫിൾമാൻ ഇലക്ട്രീഷ്യൻ(പുരുഷ) 1, റൈഫിൾമാൻ നേഴ്സിങ് അസി. (പുരുഷ) 3, റൈഫിൾമാൻ കാർപന്റർ(പുരുഷ) 1, റൈഫിൾമാൻ കുക്ക് (പുരുഷ) 14, റൈഫിൾമാൻ അറ്റൻഡന്റ്/ ആയ( സ്ത്രീ) 1, റൈഫിൾമാൻ സഫായി (പുരുഷ) 5, റൈഫിൾമാൻ വാഷർമാൻ(പുരുഷ) 1, റൈഫിൾമാൻ ബാർബർ (പുരുഷ) 2, റൈഫിൾമാൻ എക്യുപ്മെന്റ് ആൻഡ് ബൂട്ട് റിപ്പയർ (പുരുഷ) 3, റൈഫിൾമാൻ ടെയ്ലർ(പുരുഷ) 1 എന്നിങ്ങനെയാണ് ഒഴിവ്. ആശ്രിയ നിയമനമാണ്. അസം റൈഫിൾസിൽ സർവീസിലിരിക്കെ മരിച്ചവർ/ കൊല്ലപ്പെട്ടവർ/ കാണാതായവർ/ആരോഗ്യകാരണങ്ങളാൽ പുറത്തായവർ തുടങ്ങിയവരുടെ ആശ്രിതരാണ് അപേക്ഷിക്കേണ്ടത്. ഉയരം 170 സെ.മീ(പുരുഷ),157 സെ.മീ(സ്ത്രീ), നെഞ്ചളവ്(പുരുഷ) 80 സെ.മീ. അഞ്ച് സെ.മീ വികസിപ്പിക്കാനാകണം. അപേക്ഷ ലഭിക്കാനുള്ള അവസാന തിയതി ആഗസ്ത് 13. വിശദവിവരത്തിന് https://www.assamrifles.gov.in

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top