16 April Tuesday

ആർമി വെൽഫയർ എഡ്യുക്കേഷൻ സൊസൈറ്റി

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2019

ആർമി വെൽഫയർ എഡ്യുക്കേഷൻ സൊസൈറ്റിക്ക് കീഴിലുള്ള ആർമി പബ്ലിക് സ്കൂളുകളിൽ അധ്യാപകരാകാൻ അവസരം. വിവിധ കന്റോൺമെന്റിനും മിലറ്ററി സ്റ്റേഷനും കീഴിലായി 137 സ്കൂളുകളാണുള്ളത്.  പിജിടി/ ടിജിടി/ പിആർടി വിഭാഗങ്ങളിലാണ് ഒഴിവ്. പിജിടി യോഗ്യത 50 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും ബിഎഡും. ടിജിടി  50 ശതമാനം മാർക്കോടെ ബിരുദവും ബിഎഡും പിആർടി 50 ശതമാനം മാർക്കോടെ ബിരുദവും ബിഎഡ്/ദ്വിവത്സര ഡിപ്ലോമ.  ഓൺലൈൻ സ്ക്രീനിങ് പരീക്ഷ, ഇന്റർവ്യു, ഇവാല്യുവേഷൻ ഓഫ് ടീച്ചിങ് സ്കിൽസ് ആൻഡ് കംപ്യൂട്ടർ പ്രൊഫിഷൻസി എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഭാഷാ അധ്യാപകർക്ക് ഉപന്യാസം, സംഗ്രഹിക്കൽ എന്നിവയുണ്ടാകും. ആവശ്യമായ തസ്തികകളിൽ കംപ്യൂട്ടർ പ്രൊഫിഷ്യൻസി ടെസ്റ്റും നടത്തും. സ്ക്രീനിങ് ടെസ്റ്റിന് സി ടെറ്റ്/ടെറ്റ് നിർബന്ധമില്ല. എന്നാൽ  ടിജിടി/പിആർടി നിയമനത്തിന് സി ടെറ്റ്/ ടെറ്റ് വേണം. പ്രായം തുടക്കക്കാർക്ക് 40 ൽ താഴെ,  പ്രവൃത്തിപരിചയമുള്ളവർക്ക് 57ൽ താഴെ. ഒക്ടോബർ  19, 20 തിയതികളിലാണ് പരീക്ഷ. തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ട്.  ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി സെപ്തംബർ 21.വിശദവിവരത്തിന് http://apscsb.in അല്ലെങ്കിൽ www.awesindia.com

നോർത്ത് സെൻട്രൽ
റെയിൽവേയിൽ

നോർത്ത് സെൻട്രൽ റെയിൽവേക്ക് കീഴിൽ ഉത്തർപ്രദേശിലെ ടുണ്ട്ലയിലുള്ള കോളേജിൽ അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 22 ഒഴിവുണ്ട്. അഭിമുഖം വഴിയാണ് തെരഞ്ഞെടുപ്പ് പാർട്ടൈം കരാറിലാണ് നിയമനം. ലക്ചറർ(പിജിടി): ബയോളജി, ഇംഗ്ലീഷ്, കൊമേഴ്സ്, ഹിസ്റ്ററി ാൻഡ് സിവിക്സ്, മാത്തമാറ്റിക്സ്, ജ്യോഗ്രഫി, ഹിന്ദി, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിൽ ഓരോ ഒഴിവുകളാണുള്ളത്. അസി. ടീച്ചർ(ടിജിടി) മാത്സ് ആൻഡ് സയൻസ് മൂന്ന്, മ്യൂസിക്/വോക്കൽ, പിടിഐ(പുരുഷൻ), സോഷ്യൽ സയൻസ്, ഇംഗ്ലീഷ് ആൻഡ് ജ്യോഗ്രഫി എന്നിവയിൽ ഓരോ ഒഴിവുമാണുള്ളത്. പ്രൈമറി ടീച്ചർ(പിആർടി) ആറൊഴിവുണ്ട്. വാക് ഇൻ ഇന്റർവ്യു നവംബർ 4, 5, 6 തിയതികളിൽ.  

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി സെപ്തംബർ 30. വിശദവിവരവും അപേക്ഷാഫോറവും https://ncr.indianrailways.gov.in  എന്ന website ൽ ലഭിക്കും.

 

വിശ്വഭാരതി സർവകലാശാല

ശാന്തിനികേതനിലെ വിശ്വഭാരതി സർവകലാശാലയിൽ വിവിധ വിഭാഗങ്ങളിൽ പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, അസി. പ്രൊഫസർ തസ്തികകളിലായി 73 ഒഴിവുണ്ട്. കംപാരിറ്റീവ് റിലീജിയൺ, ഫിലോസഫി, ഏൻഷ്യന്റ് ഇന്ത്യൻ ഹിസ്റ്ററി കൾച്ചർ ആൻഡ് ആർകിയോളജി, ഹിസ്റ്ററി, സോഷ്യൽ ആൻഡ് കൾച്ചറൽ ആന്ത്രോപോളജി, ജേണലിസം ആൻഡ് മാസ്കമ്യൂണിക്കേഷൻ, ഇൻഡോ ടിബറ്റൻ സ്റ്റഡീസ്, ബംഗാളി, ചൈനീസ്, ജപ്പാനീസ്, ജർമൻ, ഇറ്റാലിയൻ, ഇംഗ്ലീഷ്, ബോട്ടണി, കെമിസ്ട്രി, സുവോളജി, ബയോടെക്നോളജി, പ്ലാന്റ് പ്രൊട്ടക്ഷൻ, എഡ്യുക്കേഷൻ, യോഗിക് ആർട് ആൻഡ് സയൻസ്, സിത്താർ, പെയിന്റിങ്, ഡിസൈൻ, ജ്യോഗ്രഫി, ഇക്കണോമിക്സ്, എഐഎച്ച്സി ആൻഡ് എ, ആന്ത്രപോളജി, കംപരിറ്റീവ് ലിറ്ററേച്ചർ, ഉറുദു, ഫ്രഞ്ച്, റഷ്യൻ, ഹിന്ദി, സ്റ്റാറ്റിസ്റ്റിക്സ്, എൻവയോൺമെന്റൽ സയൻസ്, ബയോടെക്നോളജി, കംപ്യൂട്ടർ ആൻഡ് സിസ്റ്റം സയൻസസ്, ടാഗോർ സ്റ്റഡീസ്, അഗ്രികൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ്, ഹോർട്ടികൾച്ചർ, അഗ്രികൾച്ചറൽ എൻജിനിയറിങ്, സോഷ്യൽ വർക്ക്, വുമൺ സ്റ്റഡീസ്, ക്ലാസിക്കൽ മ്യൂസിക്, റാം രസ കല, ഗ്രാഫിക് ാർട്, സംസ്കൃതം എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. അപേക്ഷിക്കേണ്ട അവസാന തിയതി ഒക്ടോബർ 20. വിശദവിവരത്തിന്  www.visvabharati.ac.in

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top