09 December Saturday

വിപിഎസ് ലേക്‌ഷോറിൽ പ്രോക്ടോളജി ശിൽപശാല സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 24, 2023

ഡോ. ശാന്തി വർധനി, ഡോ. എൽ ഡി ലഡൂക്കർ, ഡോ . പ്രശാന്ത് രഹത്തെ, വിപിഎസ് ലേക്‌ഷോർ മാനേജിംഗ് ഡയറക്ടർ, എസ് കെ അബ്ദുള്ള, ഡോ. ആർ.പത്മകുമാർ, ഡോ . മധുകർ പൈ ഡി, ഡോ. മോഹൻ മാത്യു, ഡോ. ഫാരിഷ് ഷംസ്, പ്രേംന സുബിൻ എന്നിവർ.

കൊച്ചി > വിപിഎസ് ലേക്‌ഷോർ ഹോസ്‌പിറ്റലിൽ പ്രോക്ടോളജി ലൈവ് ഓപ്പറേറ്റീവ് വർക്ക്‌ഷോപ്പ് ആൻഡ്‌ ഫെലോഷിപ്പ് കോഴ്‌സ് സംഘടിപ്പിച്ചു. 2023 സെപ്റ്റം ബർ 23,24 തീയതികളിൽ നടക്കുന്ന ഈ ശിൽപശാല  വിപിഎസ് ലേക്‌ഷോർ ഹോസ്‌പിറ്റലിലെ മിനിമലി ഇന്റൻസീവ് സർജറി വിഭാഗവും, വെർവാൻഡൽ ഇൻസ്റ്റിറ്റ്യൂട്ടും, കീഹോൾക്ലിനിക്ക് കൊച്ചിയും, ഇന്റർനാഷണൽ സൊസൈറ്റി ഓഫ് കൊളോ പ്രോക്റ്റോളജിയുടെ സഹകരണത്തോടെയാണ് സംഘടിപ്പിച്ചത്.

വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്‌ടർ എസ് കെ അബ്‌ദുള്ള പരിപാടി ഉദ്ഘാടനം ചെയ്‌തു. മിനിമലി ഇൻവേസീവ് സർജറി വിഭാഗം മേധാവി ഡോ. ആർ പത്മകുമാർ അധ്യക്ഷത വഹിച്ചു. ഡോ. മധുകർ പൈ ഡി, ഡോ. ഫാരിഷ് ഷംസ്, ഡോ. എസ് ഡി ശിവടെ, ഡോ. പ്രശാന്ത് രഹത്തെ, ഡോ. എൽ ഡി ലഡൂക്കർ, ഡോ . ശാന്തി വർധനി, ഡോ . മോഹൻ മാത്യു എന്നിവർ അഭിസംബോധന ചെയ്‌തു.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറോളം ശസ്ത്രക്രിയാ വിദഗ്‌ധർ ശിൽപശാലയിൽ പങ്കെടുക്കാൻ എത്തിയെന്ന്  ISCP 2023 കൊച്ചി  ഓർഗനൈസിംഗ് ചെയർമാൻ,ഡോ മധുകർ പൈ ഡി പറഞ്ഞു.

പൈൽസ്, ഫിഷർ, ഫിസ്റ്റുല, പിലോനിഡൽ സൈനസ്, പ്രോലാപ്‌സ്, തുടങ്ങിയ രോഗങ്ങളെ കൈകാര്യം
ചെയ്യുന്ന ശസ്ത്രക്രിയാ സ്പെഷ്യാലിറ്റി ആണ് പ്രോക്ടോളജി. തങ്ങൾക്ക് രോഗമുണ്ടെന്ന് കുടുംബാംഗങ്ങളോട് പോലും പറയുവാൻ ആളുകൾ മടിക്കുന്നു. ഇത് ജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരികയും, ശസ്ത്രക്രിയാവിദഗ്‌ധർക്ക് അറിവ് വർദ്ധിപ്പിക്കുകയും സുരക്ഷിതവും സൗകര്യപ്രദവുമായ ശസ്ത്രക്രിയകൾ ഉറപ്പുവരുത്തുന്നതുമാണ് ഈ ശിൽപശാലയുടെ ലക്ഷ്യം.

സ്റ്റാപ്ലറുകൾ, കീഹോൾ സർജറി , ലേസർ, സ്‌ക്ളീറോതെറാപ്പി തുടങ്ങി നിരവധി പുരോഗതികളുള്ള ഒരു വികസ്വരമേഖലയാണിത്. തത്സമയ ശസ്ത്രക്രിയാ പ്രദർശനങ്ങളോടൊപ്പം ഈ അത്യാധുനിക സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള സമഗ്രമായ ചർച്ചകൾ ശില്‌പശാലയുടെ ഭാഗമായി സംഘടിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
-----
-----
 Top