09 December Saturday

വി പി എസ് ലേക്‌ഷോറിൽ പുതിയ ഡയാലിസിസ് യൂണിറ്റ്

വെബ് ഡെസ്‌ക്‌Updated: Thursday Sep 21, 2023

കൊച്ചി> വിപിഎസ് ലേക്‌ഷോറിൽ പുതിയ അത്യാധുനിക ഹീമോഡയാലിസിസ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. പ്രധാന കെട്ടിടത്തിന്റെ നാലാം നിലയിൽ സ്ഥിതി ചെയ്യുന്ന യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം മാനേജിംഗ് ഡയറക്ടർ എസ് കെ അബ്ദുള്ള നിർവഹിച്ചു. സമൂഹത്തിന് ഉയർന്ന നിലവാരമുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്നതിനുള്ള വിപിഎസ് ലേക്‌ഷോറിന്റെ പ്രതിജ്ഞാബദ്ധതയിൽ ഒരു സുപ്രധാന നാഴികക്കല്ലാകും ഇതെന്ന് എസ്.കെ. അബ്ദുള്ള പറഞ്ഞു.

നെഫ്രോളജി ആൻഡ് റീനൽ ട്രാൻസ്പ്ലാൻറ് സർവീസസ് ഡയറക്ടർ ഡോ. എബി എബ്രഹാം, ബോർഡ് അഡ്വൈസർ വേണോഗോപാൽ സി ഗോവിന്ദ്, ഡോ ജോർജി കെ നൈനാൻ, ഡോ ജിതിൻ എസ് കുമാർ, ഡോ കാർത്തിക് ഗണേഷ് എന്നിവർ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു.

അത്യാധുനിക ഡയാലിസിസ് മെഷീനുകളുള്ള പുതിയ ഡയാലിസിസ് യൂണിറ്റ്, വൃക്ക രോഗങ്ങളുമായി പൊരുതുന്ന രോഗികൾക്ക് മികച്ച പരിചരണം നൽകും. കൂടാതെ, വിശാലമായ കാത്തിരിപ്പ് കേന്ദ്രം രോഗികളെയും അവരുടെ കുടുംബങ്ങൾക്കും ആശ്വാസകരമായ അന്തരീക്ഷം ഉറപ്പാക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
-----
-----
 Top