19 March Tuesday

വികെസി പ്രൈഡ് 'ഷോപ് ലോക്കൽ' സമ്മാന പദ്ധതി 30ന് അവസാനിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022

കോഴിക്കോട്> പ്രാദേശിക വിപണികളെ ഉത്തേജിപ്പിച്ച് ചെറുകിട വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളിൽ വികെസി പ്രൈഡ് അവതരിപ്പിച്ച 'ഷോപ്പ് ലോക്കൽ' സമ്മാനപദ്ധതി ജൂൺ 30ന് അവസാനിക്കും. വൻകിട ഓൺലൈൻ, ഇ-കൊമേഴ്‌സ് കമ്പനികളുടെ മത്സരം കാരണം പ്രതിസന്ധി നേരിടുന്ന അയൽപ്പക്ക വ്യാപര സ്ഥാപനങ്ങളിലേക്ക് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും അതുവഴി പ്രാദേശിക വിപണിക്ക് ഊർജം പകരാനുമാണ് വികെസി 'ഷോപ്പ് ലോക്കൽ' കാമ്പയിൻ തുടക്കമിട്ടത്.

നേരിട്ട് കടകളിലെത്തി വികെസി ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്ക് ഷോപ്പ് ലോക്കൽ പ്രചരണത്തിന്റെ ഭാഗമായി ആഴ്ചതോറും സമ്മാനവും നൽകി വരുന്നുണ്ട്. കൂടാതെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വലിയ സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിനു പുറമെ ആന്ധ്ര പ്രദേശ്, തെലങ്കാന, കർണ്ണാടക, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഗുജറാത്ത്, ഡൽഹി, ഉത്തർ പ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും ഈ മാസം 30ന് സമ്മാന പദ്ധതി അവസാനിക്കും.

ഈ സംസ്ഥാനങ്ങളിലായി ഇതിനകം രണ്ടര ലക്ഷത്തിലേറെ അയൽപ്പക്ക വ്യാപാരികൾക്ക് 'ഷോപ്പ് ലോക്കൽ' ക്യാമ്പയിൽ ഗുണം ചെയ്തു. പദ്ധതിയുടെ ആദ്യ മാസങ്ങളിൽ കേരളത്തിലെ 15000ഓളം ചെറുകിട കച്ചവടക്കാർക്ക് ഈ ക്യാമ്പയിൻ അനുഗ്രഹമായി. കേരളത്തിലെ വിജയത്തെ തുടർന്നാണ് മറ്റു സംസ്ഥാനങ്ങളിലേക്കും ഈ വ്യാപാര പ്രോത്സാഹന പദ്ധതി വ്യാപിപ്പിച്ചത്. ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും ഈ പദ്ധതി നടന്നുവരുന്നുണ്ട്. പ്രാദേശിക വിപണനം പ്രോത്സാഹിപ്പിക്കുന്നതിന് വികെസി ഗ്രൂപ്പ് ബ്രാൻഡ് അംബാസഡറായി അമിതാഭ് ബച്ചനെയാണ് അവതരിപ്പിച്ചിരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top