18 December Thursday

വികെസി പ്രൈഡ് ഈസി വിപണിയില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Aug 25, 2021

സൂപ്പര്‍സോഫ്റ്റ് പിയു പാദരക്ഷയായ വികെസി പ്രൈഡ് ഈസി മന്ത്രി പി രാജീവ് ഫുട്ബോള്‍ താരം സി കെ വിനീതിന് നല്‍കി ഉദ്ഘാടനം ചെയ്യുന്നു. വി കെ സി റസാക്ക്, കെ ഫറൂഖ്, വി റഫീക്, കെ സി ചാക്കോ, എം ബാബു എന്നിവര്‍ സമീപം

കൊച്ചി > രാജ്യത്തെ ആദ്യ സൂപ്പർസോഫ്‌റ്റ് പിയു പാദരക്ഷയായ വികെസി പ്രൈഡ് ഈസി വിപണിയിലെത്തി. മന്ത്രി പി രാജീവ് ഫുട്ബോൾ താരം സി കെ വിനീതിന് നൽകി ഉദ്ഘാടനം ചെയ്‌തു.

തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വികെസി ​ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ വി കെ സി റസാക്ക്, ഡയറക്‌‌ടർമാരായ കെ ഫറൂഖ്, വി റഫീക്, കെ സി ചാക്കോ, എം ബാബു എന്നിവരും പങ്കെടുത്തു. 

ഇന്ത്യയിൽ ആദ്യമായി നൂതന ഈസി ടെക് സാങ്കേതികവിദ്യ ഉപയോ​ഗിച്ചാണ് വികെസി പ്രൈഡ് ഈസി നിർമിക്കുന്നതെന്നും മികച്ച ​ഗുണമേന്മയുള്ള, സുഖകരവും ഈടുനിൽക്കുന്നതുമായ പാദരക്ഷ ലോകമെമ്പാടും ല​ഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും വി കെ സി റസാക്ക് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top