17 December Wednesday

ഒരു വര്‍ഷത്തെ സണ്‍ നെക്‌സ്റ്റ് സബ്‌സ്‌ക്രിപ്‌ഷനുമായി വിയുടെ പുതിയ പോസ്റ്റ്പെയ്ഡ് പ്ലാന്‍

വെബ് ഡെസ്‌ക്‌Updated: Tuesday Mar 7, 2023

കൊച്ചി> വി ഒരു വര്‍ഷത്തെ സണ്‍ നെക്സ്റ്റ് പ്രീമിയം എച്ച്ഡി സബ്സ്ക്രിപ്ഷനോടുകൂടിയ 401 രൂപയുടെ പുതിയ പോസ്റ്റ്പെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. വി ഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷത്തേക്ക് അധിക ചെലവില്ലാതെ സണ്‍ നെക്സ്റ്റിന്‍റെ പ്രീമിയം എച്ച്ഡി സബ്സ്ക്രിപ്ഷന്‍ ഇരട്ട സ്ക്രീനില്‍ (മൊബൈലും ടിവിയും) ഉപയോഗിക്കാം.  

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ  സിനിമകളും ടിവി ഷോകളും മ്യൂസിക് വീഡിയോകളും ഇതുവഴി തങ്ങളുടെ മൊബൈല്‍ ഫോണിലോ ടിവി സെറ്റിലോ കാണാം.

സണ്‍ നെക്സ്റ്റുമായുള്ള സഹകരണം തങ്ങളുടെ ഉള്ളടക്കത്തെ കൂടുതല്‍ ശക്തമാക്കുക മാത്രമല്ല പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് സിനിമകളുടേയും ടിവി ഷോകളുടേയും മ്യൂസിക് വീഡിയോകളുടേയും ഏറ്റവും വിപുലമായ ശേഖരം അവര്‍ക്ക് ഇഷ്ടപ്പെട്ട ഭാഷയില്‍ ലഭ്യമാക്കുകയാണെന്ന്‌ വോഡഫോണ്‍ ഐഡിയ ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ അവനീഷ് ഖോസ്ല പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top