26 April Friday

വി-ഗാര്‍ഡ് ബിഗ് ഐഡിയ ദേശീയ മത്സര വിജയികളെ പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Nov 21, 2022

കൊച്ചി>  മികവുറ്റ യുവ സാങ്കേതിക, ബിസിനസ് പ്രതിഭകളെ കണ്ടെത്താന്‍ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ദേശീയ തലത്തില്‍ വര്‍ഷംതോറും നടത്തിവരുന്ന ബിഗ് ഐഡിയ ബിസിനസ് പ്ലാന്‍, ബിഗ് ഐഡിയ ടെക്ക് ഡിസൈന്‍ മത്സര വിജയികളെ പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ ബിഗ് ഐഡിയ ബിസിനസ് പ്ലാന്‍ മത്സരത്തില്‍  ഇന്ത്യൻ  ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ്  മാനേജ്‌മന്റ് - നാഗ്പൂരിൽ നിന്നും  സഞ്ചിത് നാഗ്പാൽ, ആയുഷ്  ലോഹി, ബുർഹാനുദ്ദിൻ എന്നിവർ ഒന്നാം സ്ഥാനം നേടി. ഇന്ത്യൻ  ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ്  മാനേജ്‌മന്റ് - ബോധ്  ഗയയിൽ നിന്നും സത്യം മുന്നോട്, സുജീത് ചൗബേ, സൃഷ്ടി  ഭട്ട്, എന്നിവർ ഒന്നാം റണ്ണര്‍ അപ്പും, ഇന്ത്യൻ  ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ്  മാനേജ്‌മന്റ് - നാഗ്പൂരിൽ നിന്നും  ഖുശാൽ നരേന്ദ്രകുമാർ അഗർവാൾ രണ്ടാം റണ്ണര്‍ അപ്പുമായി. ഇന്ത്യൻ  ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ്  മാനേജ്‌മന്റ് നാഗ്പുർ  പ്രത്യേക ജൂറി പുരസ്‌ക്കാരം നേടി.

നിർമ്മ  യൂണിവേഴ്സിറ്റിയിൽ നിന്നും നാഗേഷ്  അഗ്രവാൽ, കേതാകി  അനിൽ ഷിൻഡെ എന്നിവർ ബിഗ് ഐഡിയ ടെക്ക് ഡിസൈന്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി. എം എസ് രാമയ്യ  ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ്  ടെക്നോളജിയിൽ നിന്നും  ആർ. ദർശൻ, ജി. എം  ചിന്ദാനന്ദ  സ്വാമി,  മുസമ്മിൽ  ബാജേവാദി, മുത്തൂറ്റ്  ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ്  ടെക്നോളജി  ആൻഡ്  സയൻസിൽ നിന്നും ലവീണ വെൽസ്, നന്ദു  രാജീവ്, സായൂജ്  വി. എസ്  എന്നിവർ യഥാക്രമം ഒന്നും രണ്ടും റണ്ണര്‍ അപ്പ് ആയി. ദി നെക്സ്റ്റ് ബിഗ് ലീപ്പ് എന്ന പ്രമേയത്തിലായിരുന്നു ഈ വര്‍ഷത്തെ മത്സരങ്ങള്‍. മുത്തൂറ്റ്  ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ്  ടെക്നോളജി  ആൻഡ്  സയൻസിൽ നിന്നും കൃഷ്ണപ്രസാദ്‌ പി എസ്, ടോമിൻ വി ജെ, അഭിനു സുന്ദരൻ എന്നിവർ പ്രത്യേക ജൂറി പുരസ്‌ക്കാരം നേടി.

രാജ്യത്തെ മുന്‍നിര ബിസിനസ് സ്‌കൂളുകളില്‍ നിന്നും എഞ്ചിനീയറിങ് കോളെജുകളില്‍ നിന്നുമായി 300ലേറെ ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്ത്. അന്തിമ ഘട്ടത്തിലെത്തിയ 20 ടീമുകളില്‍ നിന്നാണ് വിജയികളെ തെരഞ്ഞെടുത്തത്. ഒന്നാം സ്ഥാന നേടിയ ടീമിന് രണ്ടു ലക്ഷം രൂപ സമ്മാനത്തുക ലഭിച്ചു. രണ്ടാം സ്ഥാനത്തിന് ഒരു ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് 50000 രൂപയും ജൂറി പുരസ്‌കാര ജേതാക്കള്‍ക്ക് 25000 രൂപയുമാണ് സമ്മാനം.

വിദഗ്ധരടങ്ങുന്ന നാലംഗ ജൂറിയാണ് വിജയകളെ തെരഞ്ഞെടുത്തത്. മൗലികവും നവീനവുമായ ആശയങ്ങള്‍,  അതിന്റെ പ്രായോഗികത, ലാളിത്യം, വി-ഗാര്‍ഡിന്റെ ബിസിനസില്‍ ഇതുണ്ടാക്കുന്ന സ്വാധീനം എന്നീ മാനദണ്ഡങ്ങളാണ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top