29 March Friday

നിക്ഷേപങ്ങള്‍ ഡിജിറ്റലാക്കി യുടിഐയുടെ ഡിജി ഇന്‍വെസ്‌റ്റ്‌

വെബ് ഡെസ്‌ക്‌Updated: Thursday Nov 23, 2017


കൊച്ചി > യുടിഐ മ്യൂച്വല്‍ ഫണ്ട് ഡിജിറ്റല്‍ നിക്ഷേപങ്ങളിലേക്കു കടക്കുന്നതിന്റെ ഭാഗമായി 'ഡിജി ഇന്‍വെസ്റ്റ്’എന്ന  സേവനം അവതരിപ്പിച്ചു. യുടിഐയുടെ പുതിയ വെബ്സൈറ്റിലൂടെയോ മൊബൈല്‍ ആപ്പിലൂടെയോ ഡിജിറ്റലായി, ലളിതമായി ഇനി നിക്ഷേപം നടത്താം.

താരതമ്യംചെയ്തുള്ള വിശകലനം, ആധാര്‍ അധിഷ്ഠിത പെട്ടെന്നുള്ള നിക്ഷേപം,  സുരക്ഷിതമായി മാറ്റംവരുത്താവുന്ന പ്ളാനുകള്‍ ഇവ പുതിയ വെബ്സൈറ്റിലുണ്ട്. ഉപയോക്താക്കള്‍ക്ക് യുടിഐ എംഎഫ് ആപ്പും ഡൌണ്‍ലോഡ് ചെയ്യാം.

വിവരങ്ങള്‍ക്ക്, ഒറ്റക്ളിക്കില്‍ നിക്ഷേപം, സ്കീം വാങ്ങല്‍, ഫോളിയോ കാണല്‍, ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കല്‍, പ്രശ്നങ്ങളില്ലാത്ത ഇടപാടുകള്‍ തുടങ്ങിയവയാണ് ഈ ആപ്പിന്റെ സവിശേഷതകളെന്ന് കമ്പനി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.കൂടാതെ സാമ്പത്തികാസൂത്രണം നടത്താന്‍ യുടിഐ ബഡി എന്നൊരു ആപ്പും അവതരിപ്പിച്ചിട്ടുണ്ട്. 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top