29 March Friday

ടര്‍ട്ല്‍ വാക്സും കാര്‍ കാര്‍ഡിയാക് കെയറും ഒന്നിച്ചു: കേരളത്തിലെ ആദ്യ കാര്‍ കെയര്‍ സ്റ്റുഡിയോ കൊച്ചിയില്‍ തുറന്നു

വെബ് ഡെസ്‌ക്‌Updated: Monday Jul 26, 2021

കൊച്ചി> അമേരിക്കന്‍ ബ്രാന്‍ഡായ ടര്‍ട്ല്‍ വാക്സ്  , കാര്‍ കാര്‍ഡിയാക് കെയറുമായിച്ചേര്‍ന്ന് സംസ്ഥാനത്തെ ആദ്യ ടര്‍ട്ല്‍ വാക്സ് കാര്‍ കെയര്‍ സ്റ്റുഡിയോ വെണ്ണലയില്‍  തുറന്നു. കാര്‍പ്രേമികള്‍ ഉറ്റുനോക്കുന്ന ഏറ്റവും നൂതനവും ഉപയോഗിക്കാന്‍ എളുപ്പവുമായ ടര്‍ട്ല്‍ വാക്സ് ഉല്‍പ്പന്നങ്ങളും അവ ഉപയോഗിച്ചുള്ള ഡിറ്റെയിലിംഗ് സേവനങ്ങളുമാണ് ടര്‍ട്ല്‍ വാക്സ് കാര്‍ കെയര്‍ സ്റ്റുഡിയോയില്‍ ലഭ്യമാവുക.

 ടര്‍ട്ല്‍ വാക്സിന്റെ ഹൈബ്രിഡ് സെറാമിക് സൊലൂഷന്‍സ്, 10 എച്ച് സെറാമിക് ടെക്നോളജി, പേറ്റന്റ് പരിഗണനയിലുള്ള ഗ്രഫീന്‍ ടെക്നോളജി ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉള്‍പ്പെടെയാണിതെന്ന് ടര്‍ട്ല്‍ വാക്സ് കാര്‍ കെയര്‍ ഇന്ത്യാ കണ്‍ട്രി മാനേജറും എക്സിക്യൂട്ടീവ് ഡയറക്ടറുമായ സാജന്‍ മുരളി പുറവങ്കര പറഞ്ഞു.

ഇന്ത്യയിലെ കാര്‍ കെയര്‍ വിപണികളില്‍ ഏറ്റവും വേഗത്തിലുള്ള വളര്‍ച്ച കാഴ്ചവെയ്ക്കുന്ന മേഖലയാണ് കൊച്ചിയും പരിസരപ്രദേശങ്ങളുമെന്നും അദ്ദേഹം പറഞ്ഞു. ഇതു കണക്കിലെടുത്താണ് കാര്‍ ഡീറ്റെയിലിംഗ് രംഗത്തെ ഏറ്റവും ഉയര്‍ന്ന ഗുണനിലവാരം ദക്ഷിണേന്ത്യയ്ക്കു നല്‍കാന്‍ ഞങ്ങള്‍ കൊച്ചി തെരഞ്ഞെടുത്തത്. ഇതിനു പുറമെ പാശ്ചാത്യരാജ്യങ്ങളില്‍ ഏറെ പ്രചാരമുള്ളതും ഉപഭോക്താവിന് തനിച്ചു ചെയ്യാവുന്നതുമായ (ഡു ഇറ്റ് ഫോര്‍മ മി - ഡിഐഎഫ്എം) സേവനങ്ങള്‍ക്കുള്ള ഉല്‍പ്പന്നങ്ങളുടെ ഏറ്റവും വിപുലമായ ശ്രേണിയും സ്റ്റുഡിയോയില്‍ വില്‍പ്പനയ്ക്കുണ്ടാകും. കാര്‍ കാര്‍ഡിയാക് കെയറുമായുള്ള പങ്കാളിത്തത്തിലൂടെ ഈ മേഖലയില്‍ മികച്ച സേവനം കാഴ്ചവെയ്ക്കാനാവുമെന്നാണ് ടര്‍ട്ല്‍ വാക്സിന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.




വണ്ടിയുടെ ബോഡി പെയിന്റിന് ഹാനികരമല്ലാത്തതാണ് ടര്‍ട്ല്‍ വാക്സ് ഉല്‍പ്പന്നങ്ങള്‍. സ്‌ക്രാച്ചുകള്‍, മങ്ങല്‍, കടുത്ത കാലാവസ്ഥാ സാഹചര്യങ്ങള്‍ എന്നിവയില്‍ നിന്ന് കാറുകളുടെ എക്സ്റ്റീറയറുകള്‍ക്ക് അവ സംരക്ഷണം നല്‍കും. മികച്ച ഡ്രൈവിംഗ് അനുഭവത്തിന് ഇന്റീരിയര്‍ ക്ലീനിംഗും പ്രധാനമാണെന്നതു കണക്കിലെടുത്ത് വിപുലമായ ഇന്റീരിയര്‍ ഡീറ്റെയിലിംഗ് ഉല്‍പ്പന്നശ്രേണിയും ടര്‍ട്ല്‍ വാക്സിനുണ്ട്.

കാര്‍ കെയര്‍ രംഗത്ത് എപ്പോഴും നൂതന സേവനങ്ങളും ഉല്‍പ്പന്നങ്ങളും അവതരിപ്പിക്കുന്ന ടര്‍ട്ല്‍ വാക്സ് പോലൊരു ബ്രാന്‍ഡുമായി സഹകരിക്കാനായതില്‍ ഏറെ ആഹ്ലാദമുണ്ടെന്ന് കാര്‍ കാര്‍ഡിയാക് കെയര്‍ പാര്‍ട്ണര്‍മാരായ എമില്‍ ജോര്‍ജും അനൂപ് ബാഹുലേയനും പറഞ്ഞു. 'കാര്‍ കെയറിന്റെ പുതിയൊരു ലെവലിലേയ്ക്ക് കേരളത്തെ ഉയര്‍ത്തുന്നതാകും ടര്‍ട്ല്‍ വാക്സ് കാര്‍ കെയര്‍ സ്റ്റുഡിയോ എന്നാണ് ഞങ്ങളുടെ പ്രതീക്ഷ,'- അവര്‍ പറഞ്ഞു.

താഴെപ്പറയുന്നവയാണ് ടര്‍ട്ല്‍ വാക്സ് കാര്‍ കെയര്‍ സ്റ്റുഡിയോയില്‍ ലഭ്യമായ ട്രീറ്റുമെന്റുകള്‍


സെറാമിക് കോട്ട് പ്രൊട്ടക്ഷന്‍ - ഡീറ്റെയിലിംഗിന്റെ ഭാഗമായ പെയിന്റ് കറക്ഷന്‍, പ്രി-ക്ലീനും 10എച്ച് സെറാമിക് കോട്ട് പ്രൊട്ടക്ഷനും

ഹൈബ്രിഡ് സെറാമിക് കോട്ടിംഗ് - ബേസിക് എക്സ്റ്റീരിയര്‍ വാഷ്, റിന്‍സ് ആന്‍ഡ് ഡ്രൈ, പെയിന്റ് കറക്ഷന്‍, ഹൈബ്രിഡ് വാഷ്, വെറ്റ് വാക്സ്, ഹൈബ്രിഡ് സെറാമിക് സ്്രേപ കോട്ട്

എക്സ്റ്റീരിയര്‍ റെസ്റ്റോറേഷന്‍ ട്രീറ്റ്മെന്റ് - പെയിന്റ് കറക്ഷന്‍ ഉള്‍പ്പെടെയുള്ള സ്മാര്‍ട് ഷീല്‍ഡ് ടെക്നോളജി ട്രീറ്റ്മെന്റ്, സൂപ്പര്‍ ഹാര്‍ഡ്-ഷെല്‍ ഷൈന്‍, ക്ലീന്‍ ആന്‍ഡ് ഷൈന്‍

ഇന്റീരിയര്‍ ഡീറ്റെയിലിംഗ് ട്രീറ്റ്മെന്റ് - കാര്‍പ്പെറ്റ്സ്, അപ്ഹോള്‍സ്റ്ററി, റൂഫ് ക്ലീനിംഗ്, പ്ലാസ്റ്റിക്സ്, വിനൈല്‍ സീറ്റ്സ്, ലെതര്‍, എസി വെന്റ്സ്, എയര്‍ ഫ്രഷ്നര്‍, ഡ്രെസ്സിംഗ്, റബ്ബര്‍ ബീഡിംഗ്, ഡോര്‍ ജാംസ്, സീറ്റബ്ള്‍ ഗ്ലാസസ് എന്നിവ ഉള്‍പ്പെടെയുള്ള ബേസിക് ഇന്റീരിയര്‍ ക്ലീനിംഗ്,

സ്പെഷ്യാലിറ്റി ട്രീറ്റ്മെന്റ് - ഓഡര്‍ ട്രീറ്റ്മെന്റ്, ഹെഡ്ലൈറ്റ് ലെന്‍സ് റെസ്റ്റൊറേഷന്‍, മഴ പ്രതിരോധ കോട്ടിംഗ്, ക്രോം റെസ്റ്റൊറേഷന്‍

വാഷ് - 45 മിനിറ്റല്‍ നല്‍കുന്ന ക്ലീനിംഗ്, വാകുമിംഗ്, കോക്പിറ്റ് ക്ലീനിംഗ്, പ്രീ-വാഷ്, റിന്‍സ്, അലോയ് വീല്‍സ്, ടയര്‍ ക്ലീനിംഗ്, ഫോം വാഷ്, സ്പ്രെഡ്, റിന്‍സ്, ഡ്രൈ, ഗ്ലാസ് ക്ലീനിംഗ്, ടയര്‍ ഡ്രെസ്സിംഗ്

ടര്‍ട്ല്‍ വാക്സിന്റെ ഉല്‍പ്പന്നങ്ങള്‍ 1 800 102 6155 എന്ന ടോള്‍ഫ്രീ നമ്പറിലൂടെയും customercareindia@turtlewax.com എന്ന ഇ-മെയില്‍ ഐഡിയിലൂടെ ബന്ധപ്പെട്ടും വാങ്ങാവുന്നതാണെന്നും കമ്പനിവാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അംഗീകൃത റീടെയിലര്‍, ഡിസ്ട്രീബ്യൂട്ടര്‍, ഒഇഎം പങ്കാളിത്തങ്ങള്‍ക്കായി indiatradeenquiry@turtlewax.com എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്   www.turtlewax.in

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top