29 March Friday

കൊച്ചിയിൽ 690 കോടി രൂപയുടെ നിക്ഷേപ പദ്ധതിയുമായി ടിസിഎസ് ; ധാരണാപത്രമായി

വെബ് ഡെസ്‌ക്‌Updated: Friday Sep 17, 2021


കൊച്ചി‌> ലോകത്തെ പ്രമുഖ ഐ ടി സേവനദാതാക്കളായ  ടാറ്റ കൺസൾട്ടൻസി സർവ്വീസസ് (ടിസിഎസ്) കൊച്ചി കാക്കനാട് കിൻഫ്ര
ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിൽ ഇന്നവേഷൻ പാർക്ക് സ്ഥാപിക്കും.  ഇലക്ട്രോണിക് ഹാർഡ്‌വെയർ ആൻഡ് ഐ ടി - ഐ ടി ഇ എസ് യൂണിറ്റിനായി  36.84 ഏക്കർ സ്ഥലം  ടിസിഎസിന് അനുവദിച്ചു. ഇതിനായുള്ള ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റേയും വ്യവസായ മന്ത്രി പിരാജീവിന്റേയും സാന്നിധ്യത്തിൽ ഒപ്പുവെച്ചു.  കിൻഫ്ര എം ഡി സന്തോഷ് കോശി തോമസും ടിസിഎസ് കേരള വൈസ് പ്രസിഡന്റ് ദിനേഷ് പി തമ്പിയുമാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്.

പതിനായിരത്തോളം തൊഴിലവസരങ്ങളാണ് ക്യാമ്പസ് പൂർണമായും പ്രവർത്തനക്ഷമം ആകുമ്പോൾ പ്രതീക്ഷിക്കുന്നത്. 2023 - 24 ൽ ആദ്യഘട്ടം പ്രവർത്തനമാരംഭിക്കും. ഇന്ത്യയിലും ആഗോളതലത്തിലും ഐടി,  - ഐ ടി ഇ എസ് മേഖലയിൽ മികവ് തെളിയിച്ച സ്ഥാപനമാണ് ടിസിഎസ്.
16 ലക്ഷം ചതുരശ്രഅടി പ്രദേശത്താണ് ഇന്നവേഷൻ പാർക്ക് സ്ഥാപിക്കുക.ഐടി കോംപ്ളക്സിനായി 440 കോടി രൂപയും  മറ്റ് അനുബന്ധ വികസനത്തിനായി 250 കോടി രൂപയുമാണ് ടിസിഎസ് വകയിരുത്തിയിരിക്കുന്നത്.

ഈ സർക്കാർ ചുമതലയേറ്റശേഷം ധാരണാപത്രം ഒപ്പുവെക്കുന്ന രണ്ടാമത്തെ പ്രമുഖ നിക്ഷേപ പദ്ധതിയാണിത്. പ്രമുഖ ഡിസൈൻ ടെക്നോളജി സേവനദാതാക്കളായ ടാറ്റാ എൽക്സിയുമായി ഒപ്പിട്ട ധാരണാപത്രം പ്രകാരം 75 കോടി രൂപയുടെ നിക്ഷേപം നടത്താൻ ധാരണയായിരുന്നു.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ കെ ഇളങ്കോവനും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top