24 April Wednesday

സ്വര്‍ണത്തിന്റെ വാങ്ങല്‍നികുതി പിരിക്കാനുള്ള നീക്കത്തിന് സ്റ്റേ

വെബ് ഡെസ്‌ക്‌Updated: Sunday Oct 23, 2016

കൊച്ചി > സാങ്കേതിക പിഴവിന്റെ പേരില്‍ സ്വര്‍ണവ്യാപാരികളില്‍നിന്ന് ഈടാക്കുന്ന വാങ്ങല്‍നികുതി മുന്‍കാല പ്രാബല്യത്തോടെ പിരിച്ചെടുക്കാനുള്ള വാണിജ്യനികുതിവകുപ്പിന്റെ നടപടി ഹൈക്കോടതി സ്റ്റേചെയ്തു. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ രക്ഷാധികാരി ബി ഗിരിരാജന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സ്റ്റേ അനുവദിച്ചത്. തികച്ചും അന്യായമായ ഈ നികുതി നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. വാണിജ്യനികുതിവകുപ്പ് റിട്ട. ജോയിന്റ് കമീഷണര്‍ അഡ്വ. ടി അബ്ദുല്‍ അസീസ് ഹൈക്കോടതിയില്‍ ഹാജരായി.

ഹൈക്കോടതി ഉത്തരവിനെ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ സംസ്ഥാന കൌണ്‍സില്‍ സ്വാഗതംചെയ്തു. ഹൈക്കോടതി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ പര്‍ച്ചേസ് ടാക്സ് പിന്‍വലിക്കാനുള്ള തീരുമാനം നിയമസഭ പാസാക്കണമെന്ന് സംസ്ഥാന കൌണ്‍സില്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.

 

സ്വര്‍ണത്തിന്റെ വാങ്ങല്‍നികുതി പിരിക്കാനുള്ള നീക്കത്തിന് സ്റ്റേ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top