22 September Friday

ഓഹരിവിപണിയില്‍ ഇടിവ്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 27, 2016

മുംബൈ > പോയവാരം മികച്ച നേട്ടമുണ്ടാക്കിയ ഓഹരിവിപണി തിങ്കളാഴ്ച കനത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തി. സെന്‍സെക്സ് 374 പോയിന്റ് ഇടിഞ്ഞ് 28,294ലും നിഫ്റ്റി 108 പോയിന്റ് നഷ്ടത്തില്‍ 8723ലും അവസാനിച്ചു. അടുത്തയാഴ്ച റിസര്‍വ് ബാങ്കിന്റെ പണാവലോകന യോഗം നടക്കുന്നതിന്റെ മുന്നോടിയായാണ് വിപണി നഷ്ടത്തിലായത്. അസംസ്കൃത എണ്ണവില കുറഞ്ഞത് തകര്‍ച്ചയ്ക്ക് ആക്കംകൂട്ടി. പൊതുമേഖല, ബാങ്കിങ്, എഫ്എംസിജി, ഓട്ടോ തുടങ്ങിയ മേഖലകള്‍ കനത്ത നഷ്ടം നേരിട്ടു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top