19 April Friday

സ്നാപ്‌ഡീലില്‍ രോഗപ്രതിരോധ ഉത്പന്നങ്ങള്‍ക്ക് വന്‍ വില്‍പന

വെബ് ഡെസ്‌ക്‌Updated: Monday May 18, 2020


കൊച്ചി> പ്രമുഖ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ സ്നാപ്ഡീലിന്‍റെ മൂന്നിലൊന്ന് ഉപഭോക്താക്കളും  ഇപ്പോള്‍ സുരക്ഷയും പ്രതിരോധശേഷിയും സംബന്ധിച്ച ഉല്‍പ്പന്നങ്ങളാണ് വാങ്ങുന്നതെന്ന് കമ്പനി പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.  മാസ്‌കുകള്‍, സാനിറ്റൈസറുകള്‍,  പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ച്യവനപ്രാശം, വിറ്റാമിനുകള്‍, ആയുര്‍വേദ ആരോഗ്യ സപ്ലിമെന്റുകള്‍ തുടങ്ങിയവയ്ക്കാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡറുകള്‍ എത്തുന്നത്.  ഈ വിഭാഗത്തില്‍ ആകെ ഓര്‍ഡറുകളുടെ 70 ശതമാനവും മാസ്‌കുകള്‍ക്കാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ മാസ്‌കുകളുടെ വില്‍പ്പന മൂന്നിരട്ടിയിലധികമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. 

25 മാസ്‌കുകള്‍ അടങ്ങിയ പായ്ക്കാണ് ഉപഭോക്താക്കള്‍ കൂടുതലായി വാങ്ങുന്നത്.  സ്നാപ് ഡീലില്‍ സാധാരണ മൂന്നു പാളി  മാസ്‌കുകള്‍ക്ക് എട്ടു രൂപയും രണ്ട് പാളി മാസ്കിന് ആറു രൂപ വരെയുമാണ് വില. 100 രൂപയിലിധികം വിലയുള്ള പുനരുപയോഗിക്കാവുന്ന മാസ്‌കുകള്‍ക്കും ആവശ്യക്കാര്‍ ഏറെയുണ്ടെന്ന് സ്നാപ്ഡീല്‍ പറയുന്നു. ആവശ്യവസ്തുക്കളുടെ വിഭാഗത്തില്‍ 20 ശതമാനം വില്‍ക്കപ്പെടുന്നത് സാനിറ്റൈസറുകളാണ്. 

വിറ്റാമിന്‍ ഗുളികകള്‍, കൈയുറ, ഷൂ കവര്‍, ഫെയ്‌സ് ഷീല്‍ഡുകള്‍ എന്നിവയ്ക്കും ആവശ്യക്കാര്‍ ഏറെയുണ്ട്. സുരക്ഷാ ആശങ്കകള്‍ക്കിടയില്‍  ആളുകള്‍ തിരികെ ജോലിസ്ഥലങ്ങളിലേക്ക് പോയിതുടങ്ങിയിരിക്കുന്നതിനാല്‍
 

വ്യക്തിഗത സുരക്ഷാ ഉത്പന്നങ്ങള്‍ ഓരോ മൂന്നിലൊന്ന് ഉപഭോക്താവിന്റെയും ഷോപ്പിങ് പട്ടികയിലെ പതിവ് ഇനമായി മാറിയെന്നും സ്നാപ്ഡീല്‍ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top