24 April Wednesday

സിഗ്മ പ്രീമിയർ ലീഗ് സീസൺ 2 നവംബർ 27 മുതൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 25, 2021

കൊച്ചി > സൗത്ത് ഇന്ത്യന്‍ ഗാര്‍മെന്റ്‌​സ്​ മാനുഫാക്‌ചേഴ്‌സ്‌ അസോസിയേഷന്‍ (സിഗ്മ) സംഘടിപ്പിക്കുന്ന ‘സിഗ്മ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ്’ (എസ്‌പിഎൽ) സീസൺ 2 നവംബർ 27ന്‌ ബാംഗ്ലൂരിൽ ആരംഭിക്കും.

എറണാകുളം മാരിയറ്റ്‌ ഹോട്ടലിൽ നടന്ന എസ്‌പിഎൽ ലേലത്തിന് ഇന്ത്യൻ ക്രിക്കറ് താരം എസ് ശ്രീശാന്ത് വീഡിയോ കോൺഫെറൻസിങിലൂടെ ആശംസകൾ അറിയിച്ചു. 9 ടീമുകൾ മാറ്റുരയ്ക്കുന്ന സിഗ്മ ക്രിക്കറ്റ് ലീഗിന്റെ ഫൈനൽ നവംബർ 30 നാണ്‌.

ടൂർണമെന്റിന്റെ പുതിയ ലോഗോ പ്രകാശനം പ്രസിഡന്റ് യു ഡി അൻവർ, ജനറൽ സെക്രട്ടറി അബ്ബാസ് അദ്ധര, എസ്‌പിൽ ചെയർമാൻ ഷെജു ടി, കൺവീനർ നെൽസൺ എന്നിവർ ചേർന്ന് നിർവഹിച്ചു.

ബാംഗ്ലൂരിലെ ജസ്റ്റ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ സീസണില്‍ എബിസി ആന്‍ഡ് യുഎഫ് ക്ലബിനെ തകര്‍ത്ത് നിക്കോട്ടിന്‍ ബാംഗ്ലൂര്‍ വിജയികളായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top