02 July Wednesday

സിഗ്മ ജനറൽ ബോഡി: അൻവർ യു ഡിയും അബ്ബാസ് അദ്ധാരയും ഭാരവാഹികൾ

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021

കൊച്ചി > തെന്നിന്ത്യൻ വസ്‌ത്ര വ്യാപാരികളുടെ സംഘടനയായ സൗത്ത് ഇന്ത്യൻ ഗാർമെന്റസ്‌ മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷൻ (സിഗ്മ) പുതിയ ഭാരവാഹികളായി അൻവർ യു ഡി (പ്രസിഡന്റ്), അബ്ബാസ് അദ്ധാര (ജനറൽ സെക്രട്ടറി)യെയും തെരഞ്ഞെടുത്തു. ഗോവയിൽ നടന്ന സിഗ്മ വാർഷിക ജനറൽ ബോഡിയിൽ യോഗത്തിലാണ്‌ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

സിഗ്മ പ്രസിഡന്റ് അൻവർ യു ഡി അധ്യക്ഷനായി. സെക്രട്ടറി അബ്ബാസ് അദ്ധാര 2020‐21 വർഷത്തെ റിപ്പോർട്ടും ട്രഷറർ പി എ മാഹിൻ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഫിനാൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. സിഗ്മയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന പുതിയ ഓൺലൈൻ വസ്ത്ര വ്യാപാര ആപ്ലിക്കേഷനായ സിഗ്മ  ഇ‐മാർക്കറ്റ് പ്ലെയ്‌സിനെ കുറിച്ചുള്ള വിശദമായ പ്രോജക്‌ട്‌ അവതരിപ്പിച്ചു.

വസ്‌ത്രവ്യാപാര മേഖലയിലെ സമഗ്രമായി ഒരു കുടക്കീഴിൽ അണിനിരത്താനാണ്‌ പുതിയ ഓൺലൈൻ സംവിധാനം ലക്ഷ്യമിടുന്നത്. സിഗ്മയുടെ എറണാകുളം, കോഴിക്കോട്, ബാംഗ്ലൂർ എന്നീ മൂന്ന് മേഖലകളിൽ നിന്ന് എക്‌സിക്യൂട്ടീവ് കമ്മറ്റി രൂപീകരിക്കുകയും പുതിയ ഭാരവാഹികളെയും തെരഞ്ഞെടുക്കുകയുമായിരുന്നു. പുതിയ ഭാരവാഹികളായി കെ എച്ച് ഷരീഫ് (ട്രഷറർ), അബ്‌ദുൽ റഷീദ് (വൈസ് പ്രസിഡന്റ്), ബാബു നെൽസൺ (ജോയിന്റ് സെക്രട്ടറി) എന്നിവരേയും തെരഞ്ഞെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top