25 April Thursday

കേരളത്തിലാദ്യമായി 1 ലിറ്റര്‍ എച്ച്ഡിപിഇ ബോട്ട്‌ലില്‍ ഫ്രഷ് മില്‍ക്ക് വിപണിയിലിറക്കി സാപിന്‍സ്

വെബ് ഡെസ്‌ക്‌Updated: Wednesday May 19, 2021

കൊച്ചി > കേരളത്തിലാദ്യമായി 1 ലിറ്റര്‍ എച്ച്ഡിപിഇ ബോട്ട്‌ലില്‍ ഫ്രഷ് പശുവിന്‍ പാല്‍ വിപണിയിലറിക്കി സാപിന്‍സ്. വിപണനോദ്ഘാടനം സിനിമാതാരവും സാപിന്‍സ് ബ്രാന്‍ഡ് അംബാസഡറുമായ അനു സിതാരയ്ക്ക് ആദ്യബോട്ട്ല്‍ നല്‍കി സാപിന്‍സ് ഫാം പ്രൊഡക്റ്റ്‌സ് എംഡി ജിജി തോമസും ഡയറക്ടര്‍ സിബി എന്‍ വര്‍ഗീസും നിര്‍വഹിച്ചു. മധ്യകേരളത്തിലെ റീടെയില്‍ സ്റ്റോറുകളിലും കേരളത്തിലുടനീളം ജിയോമാര്‍ട്.

കോമിലൂടെയും റിലയന്‍സ് ഔട്ട്‌ലെറ്റുകളിലും ഉല്‍പ്പന്നം ലഭ്യമായിക്കഴിഞ്ഞു. നിലവില്‍ സംസ്ഥാനത്ത് അരലിറ്ററിന്റെ പോളിത്തീന്‍ കവറുകളിലാണ് ഫ്രഷ് മില്‍ക്ക് വില്‍ക്കപ്പെടുന്നതെന്ന് ജിജി തോമസ് ചൂണ്ടിക്കാണിച്ചു. ഇത് മെല്ലെ മാറ്റിയെടുക്കാനാണ് സാപിന്‍സിന്റെ ശ്രമം. എച്ച്ഡിപിഇ ബോട്ട്‌ലുകളിലെ പാല്‍ കൈകാര്യം ചെയ്യാനും എടുത്തു വെയ്ക്കാനും താരതമ്യേന എളുപ്പമാണെന്നും ഉല്‍പ്പന്നം പാഴാകുന്നത് പരമാവധി കുറയ്‌ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും പ്രധാനം എച്ച്ഡിപിഇ കൂടുതല്‍ പരിസ്ഥിതി സൗഹാര്‍ദമുള്ള പ്ലാസ്റ്റിക്കാണെന്നതാണ്. റീസൈക്ക്ള്‍ ചെയ്യാനും എളുപ്പമാണ്. കനം കൂടുതലുള്ളതുകൊണ്ട് ബോട്ട്‌ലായിത്തന്നെ പുനരുപയോഗിക്കാം. 70 ഡിഗ്രി വരെ ചൂടും ചെറുക്കും. സാധാരണ മിനറല്‍ വാട്ടറൊക്കെ വരുന്ന പെറ്റ് ബോട്ട്‌ലുകള്‍ 40-50 ഡിഗ്രി വരെ മാത്രമേ ചൂട് താങ്ങുകയുള്ളുവെന്നും ജിജി തോമസ് പറഞ്ഞു.

ബോട്ട്‌ലിന്റെ വിലയടക്കം 80 രൂപ വിലയിടാമെങ്കിലും ഉദ്ഘാടന ഓഫറെന്ന നിലയില്‍ 60 രുപ മാത്രമാണ് വിലയിട്ടിട്ടുള്ളത്. കാലക്രമേണ പോളിത്തീന്‍ പാക്കുകളായി വില്‍ക്കന്ന അത്രയും പാല്‍ എച്ച്ഡിപിഇ ബോട്ട്‌ലുകളിലൂടെയും വില്‍ക്കാനാണ് കമ്പനിയുടെ ലക്ഷ്യം. വിപണയുടെ പ്രതികരണം നോക്കി 2 ലിറ്ററിന്റെ ബോട്ട്ല്‍ വിപണിയിലിറക്കാനും പരിപാടിയുണ്ട്.

കോവിഡ് സമയത്തും മികച്ച വളര്‍ച്ച കാണിച്ച് കഴിഞ്ഞ വര്‍ഷവും സാപിന്‍സ് വാര്‍ത്തയില്‍ ഇടം പിടിച്ചിരുന്നു. ഹോട്ടലുകള്‍, കമ്പനികള്‍ തുടങ്ങിയ കോര്‍പ്പറേറ്റ് വിഭാഗത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന കമ്പനി റീടെയിലില്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചാണ് കോവിഡിനെ വിജയകരമായി നേരിട്ടത്. പാലും പാലുല്‍പ്പന്നങ്ങളും അവശ്യസാധനങ്ങളായതുകൊണ്ട് കോവിഡ് ഒതുങ്ങുമ്പോള്‍ രണ്ട് വിഭാഗത്തിലും മികച്ച വളര്‍ച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നതെന്നും ജിജി തോമസ് പറഞ്ഞു.

കിഴക്കമ്പലത്ത് കമ്പനിക്കുള്ള പ്ലാന്റിന് പ്രതിദിനം 50,000 ലിറ്റര്‍ പാല്‍ പ്രോസസ് ചെയ്യാനുള്ള ശേഷിയുണ്ട്. ടോണ്‍ഡ്, ഫുള്‍ ക്രീം തുടങ്ങി നാല് വകഭേദങ്ങളിലുള്ള പാലിനു പുറമെ തൈര് (പ്രതിദിനം 10,000 ലിറ്റര്‍), നെയ്യ് (1500 ലിറ്റര്‍), പനീര്‍, ബട്ടര്‍ (പ്രതിദിനം 2-3 ടണ്‍) എന്നിങ്ങനെയാണ് കമ്പനിയുടെ ശേഷികള്‍. കിഴക്കമ്പലത്ത് സ്വന്തമായുള്ള ഫാമിനു പുറമെ ക്ഷീരകര്‍ഷകരില്‍ നിന്ന് ട്വന്റി20 വഴിയും കമ്പനി പാല്‍ വാങ്ങുന്നുണ്ട്.

നിലവില്‍ എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് നേരിട്ടുള്ള റീടെയില്‍ വിപണനം. റിലയന്‍സ് സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴി സംസ്ഥാനത്തുടനീളവും സാപിന്‍സ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. റിലയന്‍സിന്റെ ജിയോമാര്‍ട് ആപ്പില്‍ ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യ കേരളീയ ബ്രാന്‍ഡ് സാപിന്‍സ് ആണെന്നും ജിജി തോമസ് പറഞ്ഞു. ബിഗ്ബാസ്‌ക്കറ്റിലും ബ്രാന്‍ഡ് ഈയിടെ ലിസ്റ്റു ചെയ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top