25 April Thursday

റിപ്പോ നിരക്കിൽ മാറ്റമില്ല; പണവായ്‌പാ നയം പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Feb 6, 2020

ന്യൂഡൽഹി> റിപ്പോ നിരക്കുകളിൽ മാറ്റം വരുത്താതെ സാമ്പത്തിക വർഷത്തിലെ അവസാന പണവായ്‌പാ നയം റിസർവ്‌ ബാങ്ക്‌ പ്രഖ്യാപിച്ചു. റിപ്പോ നിലക്ക്‌ 5.15 ശതമാനത്തിൽ തുടരും. ബാങ്കുകൾക്ക്‌ റിസർവ്‌ ബാങ്ക്‌ നൽകുന്ന വായ്‌പയുടെപലിശയാണ്‌ റിപ്പോ

റിസർവ്‌ ബാങ്കിന്റെ പണവായ്‌പാനയ സമിതി തുടർച്ചയായി അഞ്ചുതവണ പലിശനിരക്കുകൾ കുറച്ചശേഷമാണ്‌ ഡിസംബറിൽ റിപ്പോ നിരക്ക്‌ 5.15 ശതമാനമായി നിലനിർത്തിയത്‌.

പണപ്പെരുപ്പം 4 ശതമാനത്തിൽ നിർത്താൻ കഴിഞ്ഞില്ല. ഡിസംബറിൽ അഞ്ചുവർഷത്തിനുള്ളിലെ എറ്റവും ഉയർന്ന നിരക്കായ 7.35 ശതമാനത്തിലായിരുന്നു പണപ്പെരുപ്പം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top