29 March Friday

മഴയുടെ കരുത്തില്‍ വിപണി

അലക്‌സ് കെ ബാബുUpdated: Monday Jun 4, 2018

 ല്ല മഴ ലഭിക്കുമെന്ന‌ പ്രവചനം വിപണിക്ക‌് കരുത്തേകി. വാഹനമേഖലയിലും സ്വകാര്യ ബാങ്കിങ‌്മേഖലയിലും നേട്ടം ദൃശ്യമായി. വിൽപ്പന ഉയർന്നതും മഴ കാര്യമായി ലഭിക്കുമെന്ന കണക്കുകൂട്ടലുമാണ‌് വാഹനമേഖലയ‌്ക്ക‌് കരുത്തായത‌്.

കാർഷികമേഖല മെച്ചപ്പെടുമെന്നതും, ബാങ്കുകളുടെ കിട്ടാക്കടം കുറയ‌്ക്കുമെന്ന‌് പ്രതീക്ഷയും ഈ മേഖലയ‌്ക്കും തുണയായി. ഇറ്റലിയിലെ രാഷ‌്ട്രീയ അനിശ‌്ചിതത്വം ആഗോള വിപണികളിൽ പ്രതികൂലമായി പ്രതിഫലിച്ചെങ്കിലും  ഇന്ത്യയിൽ കാര്യമായി ബാധിച്ചില്ല. നിഫ‌്റ്റി 90 പോയിന്റ‌് നേട്ടത്തിൽ അവസാനിച്ചു.

വിദേശ നിക്ഷേപകസ്ഥാപനങ്ങൾ  2707 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങൾ 2160 കോടി രൂപയുടെ ഓഹരികൾ വാങ്ങിക്കൂട്ടി. അടുത്തവാരവും മുന്നേറ്റ സൂചനകൾ ഉണ്ട‌്. മൺസൂൺ കേരളതീരത്തെത്തിക്കഴിഞ്ഞു.
(ലേഖകൻ കൊച്ചിയിലെ ഹെഡ്ജ് ഇക്വിറ്റിസ് മാനേജിങ് ഡയറക്ടറാണ്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top