20 April Saturday

ആര്‍ക്കിടെക്ചര്‍ അനുഭവങ്ങള്‍ പങ്കുവച്ച് റായ അനി

വെബ് ഡെസ്‌ക്‌Updated: Monday Jan 9, 2017

കൊച്ചി > ന്യൂയോര്‍ക്കിലെ പ്രശസ്തമായ വിമെന്‍സ് ബില്‍ഡിങ്ങിന്റെ ആര്‍കിടെക്റ്റ്മാരിലൊരാളും ന്യൂയോര്‍ക്കിലും യുഎഇയിലും പ്രവര്‍ത്തിക്കുന്ന ആര്‍കിടെക്ചര്‍ സ്ഥാപനമായ റാ-എന്‍വൈസി ആര്‍കിടെക്റ്റ്സിന്റെ സ്ഥാപകയുമായ റായ അനി തന്റെ ആഗോള ആര്‍കിടെക്ചര്‍ അനുഭവങ്ങള്‍ കൊച്ചിയിലെ ഏഷ്യന്‍ സ്കൂള്‍ ഓഫ് ആര്‍കിടെക്ചര്‍ ആന്‍ഡ് ഇന്നവേഷന്‍സ് (ആസാദി) സംഘടിപ്പിച്ച സെമിനാറില്‍ പങ്കുവച്ചു.

രൂപകല്‍പ്പനയില്‍ വിട്ടുവീഴ്ചചെയ്യാതെയും കെട്ടിട ഉടമയുടെ അല്ലെങ്കില്‍ പദ്ധതിയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുമുള്ള സൃഷ്ടിക്ക് ഊന്നല്‍നല്‍കണമെന്ന് ആര്‍കിടെക്റ്റ്മാരും ആസാദിയിലെ വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്ത സെമിനാറില്‍ ഇറാക്കി വംശജയായ റായ അനി പറഞ്ഞു. “ഓരോ രൂപകല്‍പ്പനയും വ്യതിരിക്തമാകണം.  ഒരു ആര്‍കിടെക്റ്റ് ഒരു സവിശേഷശൈലിയുടെ തടവിലാകരുതെന്ന്  റായ അനി പറഞ്ഞു.

ആര്‍കിടെക്ചര്‍രംഗത്തെ നൂതന പ്രവണതകള്‍ സംബന്ധിച്ച് ആസാദി ചെയര്‍മാനും പ്രമുഖ ആര്‍കിടെക്റ്റുമായ ബി ആര്‍ അജിതും സെമിനാറില്‍ പ്രഭാഷണം നടത്തി.

 

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top