17 April Wednesday

സൈറ്റില്‍ മാപ്പ്നോക്കി തപ്പാം ക്രിയേറ്റീവ് ഫ്രീലാന്‍സേഴ്സിനെ

വെബ് ഡെസ്‌ക്‌Updated: Sunday May 21, 2017

ബംഗളൂരു ആസ്ഥാനമായി കാഞ്ഞങ്ങാട്ടുകാരന്‍ അജിത്കുമാര്‍ കണ്ണന്‍ ഏഴുവര്‍ഷംമുമ്പ് തുടക്കമിട്ട തോട്ട്ഗ്രിഡ് ഇന്ററാക്ടീവ് സൊലൂഷന്‍സ് കഴിഞ്ഞവര്‍ഷം ക്രിയേറ്റീവ് ജോലിക്കാര്‍ക്കു മാത്രമായി ആരംഭിച്ച ഓണ്‍ലൈന്‍ സംരംഭമാണ് പിക്സെല്‍ജോബ്സ്.കോം.(www.pxljobs.com).

അജിത്കുമാര്‍

അജിത്കുമാര്‍

ഇതില്‍ ഒരുവര്‍ഷത്തിനുള്ളില്‍ 30,000ത്തിലേറെ ക്രിയേറ്റീവ് ജോലിക്കാരും 4500-ലേറെ ക്രിയേറ്റീവ് തൊഴില്‍ദാതാക്കളായ സ്ഥാപനങ്ങളുമാണ് രജിസ്റ്റര്‍ചെയ്തത്. വെബ് ആന്‍ഡ് മൊബൈല്‍ ഡിസൈനര്‍മാര്‍, യുഐ/യുഎക്സ് ഡിസൈനര്‍മാര്‍, ഗ്രാഫിക് ഡിസൈനര്‍മാര്‍, അനിമേറ്റര്‍മാര്‍, ഫോട്ടോഗ്രാഫര്‍മാര്‍, ഫാഷന്‍ ഡിസൈനര്‍മാര്‍, കാഡ് ഡിസൈനര്‍മാര്‍, ഗെയിം ഡിസൈനര്‍മാര്‍, പ്രിന്റ് ഡിസൈനര്‍മാര്‍, ടെക്സചര്‍ ആര്‍ടിസ്റ്റുകള്‍, ക്രിയേറ്റീവ് ഡയറക്ടര്‍മാര്‍, കണ്ടന്റ് റൈറ്റര്‍മാര്‍, വീഡിയോ എഡിറ്റര്‍മാര്‍, പ്രോഡക്ട് ഡിസൈനര്‍മാര്‍ തുടങ്ങിയ 150-ലേറെ തരത്തില്‍പ്പെട്ട ക്രിയേറ്റീവ് ജോലികളാണ് പോസ്റ്റ്ചെയ്യപ്പെടുന്നത്. ഇക്കഴിഞ്ഞ മാസം പിക്സല്‍ജോബ്സ്.കോം മറ്റൊരു സവിശേഷതകൂടി കൂട്ടിച്ചേര്‍ത്തു. സൈറ്റിലെ മാപ്പില്‍ നോക്കി സമീപത്തുള്ള ഫ്രീലാന്‍സര്‍മാരെ കണ്ടുപിടിക്കാനുള്ള അവസരം.

പോര്‍ട്ട്ഫോളിയോ അധിഷ്ഠിത സേവനമാണ് തങ്ങളുടെ പ്രത്യേകത. അതായത് ഓരോ ക്രിയേറ്റീവ് ജോലിക്കാരനും തങ്ങള്‍ ചെയ്ത ക്രിയേറ്റീവ് ജോലികളുടെ പോര്‍ട്ട്ഫോളിയോ പ്രദര്‍ശിപ്പിക്കാനുള്ള അവസരം- അജിത്കുമാര്‍ പറയുന്നു.

ഡിഗ്രിയും ആര്‍ട്ടിലും മള്‍ട്ടിമീഡിയയിലുമുള്ള പഠനവും കഴിഞ്ഞശേഷം അജിത്കുമാര്‍ കണ്ണന്‍ ക്രിയേറ്റീവ് രംഗത്ത് ചെയ്യാത്ത ജോലികളില്ല. 1998-ല്‍ അനിമേറ്ററായിട്ടായിരുന്നു തുടക്കം.പിന്നീട്  അവസരങ്ങള്‍ തേടിനടക്കുമ്പോഴാണ് ഒരു ക്രിയേറ്റീവ് ജോലിക്കാരന്‍ നേരിടുന്ന പ്രധാന പ്രശ്നം തിരിച്ചറിഞ്ഞത്. ക്രിയേറ്റീവ് ജോലിക്കാരുടെ സവിശേഷ ജോലിസാധ്യതകള്‍ മനസ്സിലാക്കി അവസരങ്ങള്‍ കാണിച്ചുതരുന്ന ഒരു പ്ളാറ്റ്ഫോം ഇല്ല. ഇതാണ് തോട്ട്ഗ്രിഡ് ഇന്ററാക്ടീവ് സൊലൂഷന്‍സ് എന്ന സംരംഭത്തിന് തുടക്കമിടാന്‍ പ്രേരണയായത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top