25 April Thursday

എൽഐസി ഓഹരി വിൽപന: പോളിസി ഉടമകൾക്കും ഓഹരിയ്ക്ക് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 23, 2022

കൊച്ചി> പൊതുമേഖലാ ഇൻഷുറൻസ് സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ (എൽഐസി) ഓഹരി വിൽപനയ്‌ക്ക് അനുമതി തേടി  സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോഡ് ഓഫ് ഇന്ത്യ (സെബി)യ്ക്ക് കരട് രേഖകൾ സമർപ്പിച്ചു കഴിഞ്ഞു. പൂർണമായും സർക്കാർ ഉമസ്ഥതയിലുള്ള എൽഐസിയുടെ ഓഹരി വി‌‌ല്‌പ‌‌‌‌നയ്‌ക്ക് എതിരെ പൊതുജനങ്ങളിൽ നിന്നുള്ള എതിർപ്പിന് തടയിടാൻ പോളിസി ഉടമകൾക്കും ഓഹരി നൽകാൻ എൽഐസി തീരുമാനിച്ചിട്ടുണ്ട്. എത്ര ശതമാനം ഓഹരി  നൽകുമെന്ന് കൃത്യമായി പറഞ്ഞിട്ടില്ലെങ്കിലും  10 ശതമാനത്തിൽ കവിയാത്ത ഓഹരി യോഗ്യരായ പോളിസി ഉടമകൾക്കായി നീക്കിവെയ്ക്കുമെന്ന് ഡ്രാഫ്റ്റ് റെഡ്‌ഹെറിങ് പ്രോസ്‌പെക്‌ടസ് (ഡിആർഎച്ച്പി) എന്ന കരട് രേഖ പറയുന്നു.

ഓഹരിയ്ക്ക് അപേക്ഷിക്കാനുള്ള യോഗ്യത

2022 ഫെബ്രുവരി 13ന് ഒരു എൽഐസി പോളിസിയുടെയെങ്കിലും ഉടമയായ, ഇന്ത്യയിൽ താമസിക്കുന്ന വ്യക്തിക്ക് ഓഹരിയ്ക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. ഫെബ്രുവരി 13 ന് ശേഷം പോളിസി വാങ്ങിയവർക്ക് ഈ വിഭാഗത്തിൽ സംവരണം ചെയ്‌തിരിക്കുന്ന ഓഹരിയ്ക്ക് അപേക്ഷിക്കാനാകില്ല.  ഗ്രൂപ്പ് ഇൻഷുറൻസ് പോളിസി അംഗത്വവും അപേക്ഷിക്കാനുള്ള യോഗ്യതയായി പരിഗണിക്കില്ല.  

പാൻ ലിങ്ക് ചെയ്യണം

ഓഹരിയ്‌ക്ക് അപേക്ഷിക്കണമെങ്കിൽ പോളിസി ഉടമകൾ 2022 ഫെബ്രുവരി 28 ന് മുമ്പ് പാൻ വിവരങ്ങൾ എൽഐസിയ്‌ക്ക് നൽകണം. licindia.in എന്ന വെബ്സൈറ്റിൽ ഓൺലൈൻ പാൻ രജിസ്ട്രേഷൻ വിഭാഗത്തിൽ പ്രവേശിച്ച് പാൻ വിവരങ്ങൾ സമർപ്പിക്കാം. CHECK POLICY PAN STATUS  എന്നതിൽ ക്ലിക്ക് ചെയ്‌താൽ നിലവിൽ പാൻ വിവരങ്ങൾ‌ ചേർത്തിട്ടുണ്ടോ എന്ന് അറിയാം.

പുതിയതായി പാൻ ചേർക്കുന്നതിന് PROCEED എന്നതിൽ ക്ലിക് ചെയ്യുക. പേര്, ജനന തിയതി, ഇ മെയിൽ ഐഡി, പാൻ, പോളിസി, മൊബൈൽ ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ നൽകണം. രജിസ്റ്റർ ചെയ്‌തിരിക്കുന്ന മൊബൈൻ നമ്പറിൽ ലഭിയ്ക്കുന്ന ഒടിപി സബ്മിറ്റ് ചെയ്‌ത് പാൻ രജിസ്ട്രേഷൻ പൂർത്തിയാക്കാം. 28 നോ അതിന് മുമ്പോ പാൻ വിവരങ്ങൾ നൽകാത്തവരെ ഓഹരിയ്ക്ക് അർഹരായി പരിഗണിക്കില്ലെന്ന് എൽഐസി വ്യക്തമാക്കിയിട്ടുണ്ട്.

ഡീമാറ്റ് അക്കൗണ്ട് നിർബന്ധം

ഓഹരിയ്‌ക്ക് അപേക്ഷിയ്ക്കുന്നതിന് മുമ്പ്  പോളിസി ഉടമകൾ ഓഹരി ഇടപാടുകൾക്കായുള്ള ഡീമാറ്റ് അക്കൗണ്ട് ആരംഭിയ്‌ക്കണം.  ഓൺലൈനായി ഡീമാറ്റ് അക്കൗണ്ട് തുറക്കാനും എൽഐസി വെബ്സൈറ്റിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. പാൻ ലിങ്ക് ചെയ്യുന്നതിനുള്ള വിഭാഗത്തിൽ ഏറ്റവും താഴെയായി For DEMAT information, click on the following എന്ന് കാണാം. അതിലെ PROCEED എന്നതിൽ ക്ലിക് ചെയ്യുമ്പോൾ താമസിക്കുന്നത് ഇന്ത്യയിലാണോ വിദേശത്താണോ എന്ന് ഉറപ്പാക്കാൻ ആവശ്യപ്പെടും.

For I AM AN INDIAN RESIDENT എന്നതിൽ ക്ലിക് ചെയ്‌താൽ Disclaimer പേജ് തുറക്കും. അതിൽ I CONFIRM എന്ന് വരുന്നതിൽ ക്ലിക് ചെയ്‌താൽ  CSDL  അല്ലെങ്കിൽ NSDL എന്ന് വരുന്നതിൽ ഒന്നിൽ ക്ലിക് ചെയ്താൽ ഓൺലൈൻ ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ലഭ്യമാകും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top