29 June Wednesday

സോഡിയാക് 2.0 ....പ്രീതിയുടെ പ്രിയസമ്മാനം

സന്തോഷ് ബാബുUpdated: Monday Jul 8, 2019

കർക്കടകം കഴുകി തെളിച്ച മുറ്റത്തേക്ക് ഓണത്തെ വിരുന്നു വിളിക്കുന്നുവെന്ന‌് ഒരു ചൊല്ലുണ്ട്.  അതുപോലെ കേരളത്തിലേക്ക് ഓണത്തെ വിരുന്നുവിളിക്കാൻ എത്തുന്ന, മലയാളി വീട്ടമ്മമാരുടെ പ്രിയപ്പെട്ട ബ്രാൻഡാണ് പ്രീതി. വിപണിയിൽ ഓണത്തിന്റെ ആരവം ഉയർത്തുന്നതിന് ഒരു ചുവടുമുന്നേ പ്രീതിയെത്തുന്നു, ഓരോ തവണയും അടുക്കളയുടെ അടുക്കും അഴകും വർധിപ്പിക്കാൻ വിശേഷപ്പെട്ട എന്തെങ്കിലും അവർ മലയാളി വീട്ടമ്മാർക്കുമുന്നിൽ കാഴ്ചവയ്ക്കുകയും ചെയ്യും. പതിവുതെറ്റിക്കാതെ ഇക്കുറിയും പ്രീതിയെത്തിക്കഴിഞ്ഞു.  ഈ ഓണത്തിനുമുണ്ട് കേരളത്തിലെ ഉപയോക്താക്കൾക്ക് മുന്നിൽ  പ്രീതിക്ക‌് കാഴ്ചവയ്ക്കാൻ ഒരു ഓണസമ്മാനം, സോഡിയാക് ടൂ പോയിന്റ‌്  ഒ-, അടുക്കളയുടെ അഴകും ആരോ​ഗ്യവും കൂട്ടാൻ ഒരു സ്റ്റൈലൻ മിക്സർ ​ഗ്രൈൻഡർ.

എൻറിച്ച്–-സമ്പുഷ്ടമാക്കുക അഥവ പോഷിപ്പിക്കുക--–-എന്നതാണ്  സോഡിയാക് ടൂ പോയിന്റ‌്  ഒയ്ക്ക് പ്രീതി കൊടുത്തിരിക്കുന്ന ഒന്നാം വിശേഷണം. ആരോ​ഗ്യകരമായ ഭക്ഷണം എന്നതിൽ അതീവശ്രദ്ധ പുലർത്തുന്ന മലയാളി കുടുംബങ്ങൾക്ക് പോഷകാംശങ്ങൾ പൂർണമായും നിലനിർത്തുന്ന അരയ്ക്കലിനുള്ള സാങ്കേതികവിദ്യയിലാണ് ഈ മിക്സർ ​ഗ്രൈൻഡർ നിർമിച്ചിരിക്കുന്നതെന്ന് ഇവർ അവകാശപ്പെടുന്നു. പ്രത്യേകം തയ്യാറാക്കിയ സാങ്കേതിക വിദ്യയിൽ, നിയന്ത്രിതമായ കറങ്ങൽ (റൊട്ടേഷൻ), പ്രത്യേക അനുപാതത്തിലുള്ള മോട്ടോർവേ​ഗത, താപനിയന്ത്രണം എന്നിവയിലൂടെ കൃത്യമായ പാകത്തിൽ പോഷകമൂല്യം ഒട്ടു നഷ്ടപ്പെടാതെ  ഏറ്റവും നന്നായി അരച്ചെടുക്കുന്ന വിപണിയിലെ ആദ്യത്തെ മിക്സർ ​ഗ്രൈൻഡർ എന്നാണ് പ്രീതി ഈ പുതിയ ഓണസമ്മാനത്തെ അടയാളപ്പെടുത്തുന്നത്.രണ്ടുവർഷത്തെ ​ഗവേഷണം

ഇന്ത്യയിലെയും വിദേശത്തെയും പാചക വി​ദ​ഗ്ധർ, എൻജിനിയർമാർ, പോഷകാഹാരവിദ​ഗ്ധർ എന്നിവരുമായി നിരന്തരം ചർച്ചചെയ്ത്   നിരവധി പരീക്ഷണങ്ങൾ നടത്തി, ന്യൂനതകൾ  പരിഹരിച്ച്, ഓരോ ഘട്ടവും സൂക്ഷ്മമായി വിലയിരുത്തി രണ്ടു വർഷത്തെ ​ഗവേഷണത്തിലൂടെയാണ് സോഡിയാക് ടൂ പോയിന്റ‌്  ഒ മിക്സർ ​ഗ്രൈൻഡർ വികസിപ്പിച്ചെടുത്തതെന്ന് പ്രീതി കിച്ചൺ അപ്ലൈൻസസിന്റെ മാർക്കറ്റിങ് ജനറൽ മാനേജർ ജി ശ്വേതാസാ​ഗർ പറയുന്നു.

മിക്സർ ​ഗ്രൈഡറിന്റെ സാധാരണ ഉപയോ​ഗത്തോടൊപ്പം, ആട്ടകുഴയ്ക്കൽ, പച്ചക്കറി നുറുക്കൽ, അത് കട്ടികൂടിയ നുറുക്കലും കട്ടികുറഞ്ഞ നുറുക്കലും സാധ്യമാക്കുക, പച്ചക്കറികൾ ഉരച്ചെടുക്കുക, ഇറച്ചി കൊത്തിയരിയുക, നാരങ്ങയും ഓറഞ്ചും മറ്റും പിഴിഞ്ഞ് ജ്യൂസ് എടുക്കുക എന്നീ ഏഴ് അധിക ഉപയോ​ഗങ്ങൾക്കും ഉപകരിക്കുന്ന വിധത്തിലാണ് പ്രീതി സോഡിയാക‌് ടൂ പോയിന്റ‌് ഒ സജ്ജമാക്കിയിരിക്കുന്നത്. ഇതിന്റെ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ജ്യൂസ് ജാറുകൾ സെട്രിഫ്യൂ​ഗൽ, സൂപ്പർ എക്സ്ട്രാക‌്ഷൻ, ബ്ലെൻറിങ് എന്നീ മൂന്ന് തരം ജ്യൂസിങ് പ്രകടനം കാഴ്ചവയ്ക്കുന്നതാണെന്നും കമ്പനി പറയുന്നു.

40 വർഷത്തെ പാരമ്പര്യം

എസ്‌ സുബ്രഹ്‌മണ്യൻ

എസ്‌ സുബ്രഹ്‌മണ്യൻ

മിക്സർ ​ഗ്രൈൻഡർ വിപണിയിൽ പ്രീതി എന്ന ബ്രാൻഡിന് നാൽപതിലധികം വർഷത്തെ പാരമ്പര്യമുണ്ട്. ​1978ൽ മിക്സർ-- ​ഗ്രൈൻറുകൾ നിർമിക്കുന്ന ഒരു ചെറിയ കമ്പനിയായി ചെന്നൈയിൽ തുടങ്ങി ഇന്ന് ഇന്ത്യൻവിപണിയും കടന്ന് അമേരിക്ക, ശ്രീലങ്ക, മധ്യപൂർവേഷ്യൻ വിപണികളിലേക്ക് പ്രീതിയെന്ന പെരുമ കടന്നുചെന്നിരിക്കുന്നു. ഇന്ത്യയിലും വിദേശത്തുമായി ഒരു കോടിയിലധികം കുടുംബങ്ങളുടെ അടുക്കളകളിൽ പ്രിയപ്പെട്ട ബ്രാൻഡായി തങ്ങളുണ്ടെന്ന് പറയുന്നു പ്രീതി കിച്ചൺ അപ്ലൈയൻസസിന്റെ മാനേ​ജിങ് ഡയറക്ടർ എസ് സുബ്രഹ്മണ്യൻ.

ഇന്ത്യയിൽ 3,000 കോടി രൂപയുടെ മിക്സർ ​ഗ്രൈൻഡർ വിപണിയാണുള്ളത്. ഇതിൽ 20 ശതമാനം ലഭിക്കുന്നത് പ്രീതിക്കാണ്. കേരളത്തിൽ ഒരു വർഷം ഏകദേശം 285 കോടി രൂപയുടെ മിക്സർ ​ഗ്രൈൻഡർ വിൽപ്പന നടക്കുന്നതിൽ 37.5 ശതമാനം വിൽക്കപ്പെടുന്നത് പ്രീതിയുടെ മിക്സർ ​ഗ്രൈൻഡറുകളാണ്. ദീർഘകാലം ഈടുനിൽക്കുന്ന ഉൽപ്പന്നങ്ങളാണ് പ്രീതി വിപണിയിലെത്തിക്കുന്നത്. അതിൽ ഉപയോ​ക്താക്കൾക്ക് വിശ്വാസമുണ്ട്. ആ വിശ്വാസമാണ് പ്രീതിയെ കേരളത്തിൽ ഒന്നാംസ്ഥാനത്ത് നിർത്തുന്നത്. കഴിഞ്ഞ ഓണക്കാലത്ത് 50 കോടി രൂപയുടെ ബിസിനസാണ് കേരളത്തിൽ പ്രീതിക്ക് ലഭിച്ചത് -–- സുബ്രഹ്മണ്യൻ പറയുന്നു.

പതിനാലിനങ്ങളുടെ പ്രീതി

പ്രതിവർഷം 15--–-20 ശതമാനം വളർച്ചയാണ് പ്രീതി ലക്ഷ്യം വയ്ക്കുന്നത്. കഴിഞ്ഞവർഷം ഈ വളർച്ച കൈവരിച്ചെന്നും  സോഡിയാക് ടൂ പോയിന്റ‌് ഒയുടെ പിൻബലത്തോടെ ഈ വർഷം അനായാസമായി ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് കരുതുന്നതെന്നും പ്രീതി കിച്ചൺ അപ്ലൈയൻസസിന്റെ നാഷണൽ സെയിൽസ് മാനേജർ ആർ ബാലാജി പറയുന്നു. 14,378 രൂപയാണ് ഈ പ്രീമിയം മിക്സര്‍ ​ഗ്രൈന്‍ഡറിന്റെ വില.
മിക്സർ ​ഗ്രൈൻഡർ കൂടാതെ ​​​ഗ്ലാസ് ടോപ് ​​ഗ്യാസ് സ്റ്റൗ, വെറ്റ് ​ഗ്രൈൻറർ, ഇലക്ട്രിക് കുക്കർ, തേപ്പുപെട്ടി, ഇൻഡഷൻ കുക്കർ ടോപ്പ്, കോഫി മേക്കർ, ഹെൽത്ത് ജ്യൂസർ തുടങ്ങി പതിനാല് വിഭാ​ഗത്തിലായി വിപുലമായ ഉൽപ്പന്ന നിരയുണ്ട് പ്രീതിക്ക‌്.

ഈ ഓണക്കാലത്ത് സോഡിയാക് ടൂ പോയിന്റ‌് ഒയോടൊപ്പം  ലാ ഓപല കുക്കർ വെയർ സെറ്റ്, കളർ ​ഗ്ലാസ്ടോപ്പ് ​ഗ്യാസ് സ്റ്റൗവിനൊപ്പം മിൽട്ടൺ ബ്രാൻറ് ജൂനിയർ ഹോട്ട് ബോക്സ് സെറ്റ് എന്നീ കോംബോ ഓഫറുകളും പ്രീതി ലഭ്യമാക്കുന്നുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top