28 March Thursday

ഇനി പേടിഎമ്മിന്റെ ക്രെഡിറ്റ‌് കാർഡ‌്

വെബ് ഡെസ്‌ക്‌Updated: Wednesday May 15, 2019

ഇ–-വാലറ്റ‌് കമ്പനിയായ പേടിഎം പുതിയ ക്രെഡിറ്റ‌് കാർഡ‌് സംവിധാനവും ആരംഭിച്ചു. സിറ്റി ബാങ്കുമായി ചേർന്നാണ‌് പേടിഎം ഫസ്‌റ്റ്‌  കാർഡ‌് എന്ന‌ുപേരിട്ടിരിക്കുന്ന ക്രെഡിറ്റ‌് കാർഡ‌് പുറത്തിറക്കിയത‌്. മൊബൈല്‍ ആപ് വഴി പേടിഎം ബാങ്ക് സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കെല്ലാം കാര്‍ഡിനായി അപേക്ഷിക്കാം.

പ്രതിവർഷം 500 രൂപയാണ‌് ഫസ്‌റ്റ്‌  കാർഡിന്റെ ഫീസ‌ായി ഈടാക്കുക. വർഷം 50,000 രൂപയ‌്ക്ക‌ു മുകളിൽ വിനിമയം ചെയ്യുകയാണെങ്കിൽ ഫീസ‌് വർധിക്കുമെന്നും പേടിഎം പറയുന്നു. ഓൺലൈന്‍ ഇടപാടുകള്‍ക്കായി പേടിഎം നേരത്തെ വെര്‍ച്വൽ ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കിയിരുന്നു. എന്നാൽ, ഇന്ത്യയിൽ മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂവെന്ന പരാതി വ്യാപകമായിരുന്നു. 

ഫസ്‌റ്റ്‌  കാർഡ‌് അന്താരാഷ‌്ട്രതലത്തിൽ എവിടെയും ഉപയോഗിക്കാൻ കഴിയും. ഫസ്‌റ്റ്‌  കാർഡ‌് വഴി ഉപയോക്താക്കൾക്ക‌് ഡിജിറ്റൽ പേമെന്റ‌് സംവിധാനം കൂടുതൽ ഏളുപ്പമാകുമെന്ന‌് പേടിഎമ്മിന്റെ മാതൃ കമ്പനിയായ ഒൺ 97 മേധാവി വിജയ‌് ശേഖർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top